ലിജോ ക്ഷണിച്ചിരുന്നു, നിരസിക്കേണ്ടി വന്നു; മോഹന്‍ലാലിന്റെ മലൈകോട്ടൈ വാലിബനിൽ ഇല്ല -റിഷഭ് ഷെട്ടി

ലിജോ ജോസ് പെല്ലിശ്ശേരിയും മോഹൻലാലും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് മലൈക്കോട്ടെ വാലിബൻ. ചിത്രത്തിനായി ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ. ഗുസ്തിക്കാരനായിട്ടാണ് മോഹൻലാൽ എത്തുന്നതെന്നാണ് പുറത്തു വരുന്ന വിവരം. ചിത്രീകരണം രാജസ്ഥാനിൽ പുരോഗമിക്കുകയാണ്.

മലൈക്കോട്ടെ വാലിബനിൽ കന്നഡ താരം റിഷഭ് ഷെട്ടിയും അതിഥി വേഷത്തിൽ എത്തുന്നതായി റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ നിജസ്ഥിതി വെളിപ്പെടുത്തുകയാണ് നടൻ. ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. ചിത്രത്തിലേക്ക് ക്ഷണം ലഭിച്ചുവെന്നാണ് റിഷഭ് പറ‍യുന്നത്.

'ചിത്രത്തിലേക്ക് ലിജോയുടെ ക്ഷണം ഉണ്ടായിരുന്നു. എന്നാൽ മറ്റൊരു കന്നഡ ചിത്രമുള്ളതിനായ ഓഫർ നിരസിക്കേണ്ടി വന്നു', റിഷഭ് ഷെട്ടി പറഞ്ഞു. അതേസമയം കാന്താരയുടെ സ്റ്റണ്ട് മാസ്റ്റർ വിക്രം മോറും കന്നഡ താരം ഡാനിഷ് സെയ്തും ചിത്രത്തിന്റെ ഭാഗമാവുന്നുണ്ട്.

Tags:    
News Summary - Rishab Shetty Reject's in Mohanlal's 'Malaikottai Valiban', here’s why

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.