ലണ്ടൻ: ബ്രിട്ടീഷ് നടൻ റോബർട്ട് പാറ്റിൻസണിന് കോവിഡ് സ്ഥിരീകരിച്ചുവെന്ന റിപ്പോർട്ടുകളെ തുടർന്ന് 'ബാറ്റ്മാൻ' സിനിമയുടെ ചിത്രീകരണം നിർത്തിവെച്ചു.
ബ്രിട്ടനിൽ സിനിമ നിർമാണത്തിനിടെ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനാൽ സൂപ്പർ ഹീറോ ചിത്രത്തിൻെറ ചിത്രീകരണം താൽക്കാലികമായി നിർത്തിവെച്ചതായി നിർമാതാക്കളായ വാർണർ ബ്രോസ് പ്രസ്താവനയിലൂടെ അറിയിച്ചു.
എന്നാൽ രോഗം ബാധിച്ച വ്യക്തിയുടെ പേര് അവർ വെളിപ്പെടുത്തിയില്ല. എത്ര നാളത്തേക്കാണ് ചിത്രീകരണം നിർത്തിവെച്ചതെന്നും വ്യക്തമല്ല. ഹോളിവുഡ് റിപ്പോർട്ടറും വാനിറ്റി ഫെയറും അടക്കമുള്ള പ്രമുഖ മാധ്യമങ്ങൾ പാറ്റിൻസണിനാണ് രോഗബാധയെന്ന് റിപ്പോർട്ട് ചെയ്തു.
പാറ്റിൻസണിൻെറ പ്രതിനിധികളും വാർണർ ബ്രോസും ഇതിനെതിരെ ഇതുവരെ പ്രതികരിച്ചിട്ടില്ല. 34കാരനായ പാറ്റിൻസൺ 'ട്വിലൈറ്റ്' സിനിമ പരമ്പരകളിലൂടെയാണ്പ്രശസ്തനായത്.
മാർച്ച് പകുതിയിൽ ചിത്രീകരണം നിലച്ച ശേഷം മൂന്ന് ദിവസങ്ങൾക്ക് മുമ്പ് മാത്രമാണ് ബാറ്റ്മാൻ നോർത് ലണ്ടനിൽ ഷൂട്ടിങ് പുനരാരംഭിച്ചത്. മാറ്റ് റീവ്‌സാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം 2021ല്‍ റിലീസ് ചെയ്യാനായിരുന്നു തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.