സമീപകാലത്ത് തിയേറ്ററുകളിലെത്തിയ ചിത്രങ്ങളിൽ ഏറെ ജനപ്രീതി നേടിയ ചിത്രമാണ് ‘രോമാഞ്ചം’. ഹൊറർ- കോമഡി പശ്ചാത്തലത്തിലുള്ള ചിത്രം തിയേറ്ററുകളിൽ തീർത്ത ചിരിമേളം ചെറുതല്ല. ഇപ്പോഴിതാ, ചിത്രം ഒ.ടി.ടി റിലീസിനൊരുങ്ങുകയാണ്.
ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറാണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. എന്നാൽ ചിത്രത്തിന്റെ ഒ.ടി.ടി റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
ഏകദേശം മൂന്നു കോടി ബജറ്റിൽ നിർമിച്ച ചിത്രം ഒരു മാസം കൊണ്ട് ബോക്സ് ഓഫീസിൽ നിന്നും 62 കോടി രൂപയാണ് കളക്റ്റ് ചെയ്തത്. എലോൺ, ക്രിസ്റ്റഫർ തുടങ്ങിയ സൂപ്പർസ്റ്റാർ പടങ്ങളേക്കാളും കളക്ഷൻ ഇതിനകം തന്നെ രോമാഞ്ചം നേടികഴിഞ്ഞു.
ജിത്തു മാധവൻ സംവിധാനം ചെയ്ത ചിത്രത്തിന്റെ നിർമ്മാണം നിർവ്വഹിച്ചിരിക്കുന്നത് ജോൺ പോൾ ജോർജ്, ഗിരീഷ് ഗംഗാധരൻ എന്നിവരാണ്. സൗബിൻ ഷാഹീർ, അർജുൻ അശോകൻ, ചെമ്പൻ വിനോദ് തുടങ്ങിയവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ബാംഗ്ലൂരില്‍ ബാച്ച്‌മേറ്റ്‌സ് ആയി കഴിയുന്ന ഒരു പറ്റം വിദ്യാര്‍ത്ഥികള്‍ ഓജോ ബോര്‍ഡ് കളിക്കുകയും തുടര്‍ന്ന് അവര്‍ക്കുണ്ടാവുന്ന ചില അസാധാരണമായ അനുഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ഗപ്പി പ്രോഡക്ഷന്റെയും, ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്‍സിന്റെയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.