മമ്മൂട്ടിക്കമ്പനിയുടെ 'റോഷാക്ക്'; ആകാംക്ഷ വർധിപ്പിച്ച് പുതിയ മേക്കിങ് വിഡിയോ

മമ്മൂട്ടിക്കമ്പനിയുടെ നിർമാണത്തിൽ നിസാം ബഷീർ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് 'റോഷാക്ക്'. പേര് ​പുറത്തുവിട്ടത് മുതൽ കേരളത്തിലെ സിനിമാപ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് റോഷാക്ക്. എന്താണ് ചിത്രത്തിൽ ഒളിപ്പിച്ച് വെച്ചിരിക്കുന്നതെന്ന ആകാംക്ഷയാണ് പ്രേക്ഷകർക്ക്. ആ ആകാംക്ഷ വർധിപ്പിക്കാൻ ഒരു മേക്കിങ് വിഡിയോയും അണിയറ പ്രവർത്തകർ ഇന്ന് പുറത്തുവിട്ടിരിക്കുകയാണ്.

ചിത്രത്തിന്റെതായി പുറത്തുവന്ന രണ്ട് പോസ്റ്ററുകളും കേരളത്തിൽ തരംഗമായിരുന്നു. മുഖംമൂടി ധരിച്ച മമ്മൂട്ടിയായിരുന്നു ആദ്യ പോസ്റ്ററിൽ. പാറക്കെട്ടുകൾക്കു മുകളിൽ ചുവന്ന ഷർട്ടും കറുത്ത പാന്റും ഷൂസും ധരിച്ച് കിടക്കുന്ന മമ്മൂട്ടിയെയാണ് രണ്ടാമത്തെ പോസ്റ്ററിൽ കാണാനാകുക. പാറയ്ക്ക് മനുഷ്യമുഖവുമുണ്ടായിരുന്നു.

Full View

കെട്ട്യോളാണെന്റെ മാലാഖ എന്ന ചിത്രത്തിന് ശേഷം നിസാം ബഷീറും ഭീഷ്മ പർവ്വം എന്ന ബ്ലോക്ബസ്റ്റർ ഹിറ്റിന് ശേഷം മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും റോഷാക്കിനുണ്ട്. ഷറഫുദ്ദീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ, ബാബു അന്നൂർ , മണി ഷൊർണ്ണൂർ തുടങ്ങിയവരാണ് ചിത്രത്തിൽ അഭിനയിക്കുന്ന മറ്റ് താരങ്ങൾ. തിരക്കഥ ഒരുക്കുന്നത് സമീർ അബ്ദുൾ ആണ്.

Tags:    
News Summary - Rorschach Making Video Mammootty Nisam Basheer MammoottyKampany

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.