മമ്മൂട്ടിക്കമ്പനിയുടെ നിർമാണത്തിൽ നിസാം ബഷീർ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനാകുന്ന ഏറ്റവും പുതിയ ചിത്രമായ 'റോഷാക്കിന്റെ' ട്രെയിലർ പുറത്തുവിട്ടു. മമ്മൂക്കയുടെ പിറന്നാൾ ദിനത്തിലാണ് അത്യുഗ്രൻ ട്രെയിലർ റിലീസ് ചെയ്തിരിക്കുന്നത്. മഹാനടന്റെ ഗംഭീര പ്രകടനവും മികച്ചൊരു ദൃശ്യ വിരുന്നും റോഷാക്ക് സമ്മാനിക്കുമെന്ന് ട്രെയിലർ സൂചന നൽകുന്നുണ്ട്.
തന്റെ ആദ്യചിത്രമായ കെട്ട്യോളാണ് എന്റെ മാലാഖ വമ്പൻ വിജയമാക്കി തീർത്ത നിസാം ബഷീർ ഒരുക്കുന്ന മമ്മൂട്ടിയുടെ ത്രില്ലർ ചിത്രം റോഷാക്കിന്റെ നിർമാണം നിർവഹിച്ചിരിക്കുന്നത് മമ്മൂട്ടി കമ്പനി തന്നെയാണ്. വേഫെറർ ഫിലിംസാണ് ചിത്രം തീയറ്ററുകളിൽ എത്തിക്കുന്നത്.
കൊച്ചിയിലും ദുബായിലുമായിട്ടാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തീകരിച്ചത്. മമ്മൂട്ടിയെ കൂടാതെ ഷറഫുദ്ധീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ, ബാബു അന്നൂർ, മണി ഷൊർണ്ണൂർ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. അഡ്വേഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടൻ, ഇബ്‌ലീസ് എന്നീ ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയ സമീർ അബ്ദുളാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
പേര് പ്രഖ്യാപിച്ചത് മുതൽ കേരളത്തിലെ സിനിമാപ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് റോഷാക്ക്. എന്താണ് ചിത്രത്തിൽ ഒളിപ്പിച്ച് വെച്ചിരിക്കുന്നതെന്ന ആകാംക്ഷയാണ് പ്രേക്ഷകർക്ക്. ട്രെയിലറിലും കാര്യമായി ഒന്നും വെളിപ്പെടുത്തുന്നില്ല. ചിത്രത്തിന്റെതായി പുറത്തുവന്ന രണ്ട് പോസ്റ്ററുകളും കേരളത്തിൽ തരംഗമായിരുന്നു. മുഖംമൂടി ധരിച്ച മമ്മൂട്ടിയായിരുന്നു ആദ്യ പോസ്റ്ററിൽ. പാറക്കെട്ടുകൾക്കു മുകളിൽ ചുവന്ന ഷർട്ടും കറുത്ത പാന്റും ഷൂസും ധരിച്ച് കിടക്കുന്ന മമ്മൂട്ടിയെയാണ് രണ്ടാമത്തെ പോസ്റ്ററിൽ കാണാനാകുക. പാറയ്ക്ക് മനുഷ്യമുഖവുമുണ്ടായിരുന്നു.
കെട്ട്യോളാണെന്റെ മാലാഖ എന്ന ചിത്രത്തിന് ശേഷം നിസാം ബഷീറും ഭീഷ്മ പർവ്വം എന്ന ബ്ലോക്ബസ്റ്റർ ഹിറ്റിന് ശേഷം മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും റോഷാക്കിനുണ്ട്. ഷറഫുദ്ദീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ, ബാബു അന്നൂർ , മണി ഷൊർണ്ണൂർ തുടങ്ങിയവരാണ് ചിത്രത്തിൽ അഭിനയിക്കുന്ന മറ്റ് താരങ്ങൾ. തിരക്കഥ ഒരുക്കുന്നത് സമീർ അബ്ദുൾ ആണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.