റോഷൻ ബഷീർ നായകനായെത്തുന്ന "വിൻസെൻറ ആൻഡ് ദി പോപ്പ്" എന്ന ചിത്രം റിലീസിന് ഒരുങ്ങുന്നു. ദൃശ്യം എന്ന ചിത്രത്തിന് ശേഷം റോഷെൻറ അടുത്ത പ്രധാന റിലീസ് ചിത്രമാണിത്. ബിജോയ് പി.ഐ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിൻസെൻറ് എന്ന ടൈറ്റിൽ റോൾ ആണ് റോഷൻ അവതരിപ്പിക്കുന്നത്. ഇതിനോടകം തന്നെ ചിത്രത്തിെൻറ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ തരംഗമായി മാറിക്കഴിഞ്ഞു.
വിൻസെൻറ്, ഹോജ, പോപ്പ് എന്നീ മൂന്ന് കഥാപാത്രങ്ങളുടെ കഥയാണ് വിൻസെൻറ് ആൻഡ് ദി പോപ്പ് എന്ന ചിത്രം പറയുന്നത്. നവാഗതനായ റിയാസ് അബ്ദുൽറഹിം ടാക്സി ഡ്രൈവറായ ഹോജയെ അവതരിപ്പിക്കുന്നത്. ചിത്രത്തിെൻറ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് അഖിൽ ഗീതാനന്ദ് ആണ്. സഞ്ജീവ് കൃഷ്ണൻ പശ്ചാത്തല സംഗീതവും കിരൺ വിജയ് എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു. വാണിമഹൽ ക്രീയേഷൻസ് ആണ് നിർമ്മാണം.
കുരിശുമല, ആരുവാമൊഴി, തിരുവനന്തപുരം എന്നീ ലൊക്കേഷനുകളിൽ ഷൂട്ടിങ് പൂർത്തിയാക്കിയ "വിൻസെന്റ് ആൻഡ് ദി പോപ്പ് " ജൂൺ അവസാനവാരം പ്രമുഖ ഒടിടി പ്ലാറ്റുഫോമുകളിൽ റിലീസ് ചെയ്യും.വാർത്ത പ്രചാരണം: പി.ശിവപ്രസാദ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.