പരാജയപ്പെട്ട സിനിമകൾക്ക് കേൾക്കേണ്ടി വരുന്ന വിമർശനത്തെ കുറിച്ച് സംവിധായകൻ റോഷൻ ആൻഡ്രൂസ്. തന്റെ ഏറ്റവും പുതിയ ചിത്രമായ സാറ്റാർഡേ നൈറ്റിന്റെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. ഇവിടെ നടക്കുന്ന വിമർശനങ്ങൾ സിനിമയെ താഴെ ഇറക്കുമെന്നും സിനിമ ഉപജീവനമാക്കി നിരവധി പേർ ജീവിക്കുന്നുണ്ടെന്നും സംവിധായകൻ ഒരു അഭിമുഖത്തിൽ പറഞ്ഞു.
ഒരു സിനിമ എന്നാൽ ഒരുപാട് കുടുംബങ്ങളാണ്. നിരവധി പേർ സിനിമയെ ഉപജീവനമാക്കി ജീവിക്കുന്നുണ്ട്. കൊറിയയിൽ ആരും സിനിമയെ വിമർശിക്കാറില്ല. അവരെല്ലാവരും പിന്തുണക്കുകയാണ് ചെയ്യുന്നത്. എന്നാൽ ഇവിടെ വിമർശിച്ച് താഴെയിറക്കും.
സിനിമയെ വിമർശിക്കാം, വിമർശിക്കുന്നവർക്ക് അതിനുള്ള നിലവാരം കൂടി വേണം. കൂടാതെ ഈ ട്രോൾ ഉണ്ടാക്കുന്നവർ ചിന്തിക്കണം അവർക്കും ഒരു കുടുംബമുണ്ടെന്ന്. സിനിമ കഴിഞ്ഞ് ആദ്യ പകുതി കഴിയുമ്പോൾ തന്നെ സിനിമയുടെ റിവ്യൂവും വരും. ഇത്തരത്തിലുള്ള രീതിയും അവസാനിപ്പിക്കണം.ആളുകൾ സിനിമ കാണട്ടെ; റോഷൻ ആൻഡ്രൂസ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.