സിനിമയുടെ വിജയം ആഘോഷിക്കുന്നത് പോലെ പരാജയങ്ങളും അംഗീകരിക്കണമെന്ന് സംവിധായകൻ റോഷൻ ആൻഡ്രൂസ്. സിനിമയിൽ 17 വർഷം പൂർത്തിയാക്കി വേളയിൽ, പ്രേക്ഷകരോട് നന്ദി പറയവെയാണ് ഇക്കാര്യം പറഞ്ഞത്. വിജയപരാജയങ്ങൾ മത്സരത്തിന്റെ ഭാഗമാണെന്നും സംവിധായകൻ കുറിച്ചു. കൂടാതെ അടുത്ത ചിത്രത്തെ കുറിച്ചുള്ള സൂചനയും നൽകിയിട്ടുണ്ട്.
ഈ പോസ്റ്റിന് നന്ദി. എന്നെയും എന്റെ സിനിമകളെയും 17 വര്‍ഷമായി പിന്തുണക്കുന്നതിന് നന്ദി. വിജയങ്ങളും പരാജയങ്ങളും ഈ മത്സരത്തിന്റെ ഭാഗമാണ്. വിജയത്തെ ആഘോഷിക്കുന്നതുപോലെ പരാജയത്തെ അംഗീകരിക്കുന്നതും നല്ലതാണ്. ഞാന്‍ തിരികെ വരും. അടുത്ത സിനിമ മാര്‍ച്ചില്‍ ആരംഭിക്കും. ബോബി, സഞ്ജയ്, ഹൂസൈന്‍ ദലാല്‍ എന്നിവരാണ് കഥാകൃത്തുക്കള്‍. സിദ്ധാര്‍ഥ് റോയ് കപൂറാണ് നിര്‍മാണം- സംവിധായകൻ കുറിച്ചു.
നിവിന്‍ പോളി, അജു വര്‍ഗീസ്, സൈജു കുറുപ്പ്, സിജു വില്‍സണ്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച സാറ്റര്‍ഡേ നൈറ്റാണ് റോഷന്‍ ആന്‍ഡ്രൂസിന്റേതായി ഏറ്റവും ഒടുവില്‍ പുറത്ത് ഇറങ്ങിയ ചിത്രം. നവംബര്‍ 4നാണ് ചിത്രം റിലീസ് ചെയ്തത്. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.