ഇത്തരക്കാരെ തിയറ്ററുകളിൽ കയറ്റരുത്; തന്റെ വാക്കുകളെ വിവാദമുണ്ടാക്കിയവര്‍ വളച്ചൊടിച്ചു- റോഷൻ ആൻഡ്രൂസ്

മോശം റിവ്യൂ നൽകുമെന്ന് പറഞ്ഞ് നിർമ്മാതാക്കളിൽ നിന്ന് പണം വാങ്ങുന്നവരെ തനിക്ക് അറിയാമെന്ന് സംവിധായകൻ റോഷൻ ആൻഡ്രൂസ്. സാറ്റർഡേ നൈറ്റ് സിനിമയുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിൽ താൻ പറഞ്ഞ വാക്കുകൾ വിവാദമുണ്ടാക്കിയവർ വളച്ചൊടിക്കുകയായിരുന്നെന്നും സംവിധായകൻ അടുത്തിടെ നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

പ്രേക്ഷകരുടെ പിന്തുണയിലാണ് കഴിഞ്ഞ 17 വർഷമായി ഞാൻ ഇവിടെ നിൽക്കുന്നത്. സാറ്റര്‍ഡേ നൈറ്റ് സിനിമയുമായി ബന്ധപ്പെട്ട ഒരു അഭിമുഖത്തില്‍ എന്റെ വാക്കുകളെ വിവാദമുണ്ടാക്കിയവര്‍ വളച്ചൊടിക്കുകയായിരുന്നു. ഞാൻ പറഞ്ഞത് സിനിമ റിവ്യു ചെയ്യുന്നവരുടെ നിലവാരത്തകര്‍ച്ചയെ കുറിച്ചാണ്.കേരളത്തിലെ പ്രബുദ്ധ പ്രേക്ഷകരെ ഞാന്‍ വിമര്‍ശിക്കില്ല.

ഇതൊരു ക്വട്ടേഷന്‍ സംഘമാണ്. മോശം റിവ്യു നല്‍കുമെന്ന് നിര്‍മ്മാതാക്കളെ ഭീഷണിപ്പെടുത്തി അവരുടെ കയ്യില്‍ നിന്ന് പണം വാങ്ങുന്നവരെ എനിക്കറിയാം. 2 ലക്ഷം രൂപ വാങ്ങിച്ച് പടം നല്ലാതാണെന്ന് ട്വീറ്റ് ചെയ്യുന്നവരും ഉണ്ട്-റോഷൻ ആൻഡ്രൂസ് പറഞ്ഞു.

യൂട്യൂബ് നിരൂപകര്‍ തിയറ്ററില്‍ ഇടിച്ചുകയറി ഇടവേളയില്‍ ആഭിപ്രായം ചോദിക്കുകയാണ്. അപ്പോള്‍ സിനിമയെ കുറിച്ച് ആളുകൾ നല്ലതും മോശവും പറയും. ഇത് കാണിച്ച് നിര്‍മ്മാതാവിനെ ഭീഷണിപ്പെടുത്തും. ഇത്തരക്കാരെ തിയറ്ററില്‍ കയറ്റാതിരിക്കാന്‍ ശ്രദ്ധിക്കണം- സംവിധായകൻ കൂട്ടിച്ചേർത്തു.

Tags:    
News Summary - Rosshan Andrrews Reveals Truth About controversial Negative Review comment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.