നായകൻമാർക്കൊപ്പം രാജമൗലിയും, 'RRR'​െൻറ പുതിയ ചിത്രങ്ങൾ പുറത്ത്​

എസ്​.എസ്​ രാജമൗലി ഒരുക്കുന്ന ബ്രഹ്​മാണ്ഡ ചലച്ചിത്രം 'RRR'​െൻറ പുതിയ ചിത്രങ്ങൾ പുറത്തിറങ്ങി . 'RRR' ൽ റാം ചരൺ, ജൂനിയർ എൻ.ടി.ആർ എന്നിവരാണ്​ നായകരാകുന്നത്​. നായകൻമാർക്കൊപ്പം രാജമൗലിയും ഇരിക്കുന്ന ചിത്രങ്ങൾ ദീപാവലി ​സ്​പെഷ്യലായി ട്വിറ്റർ വഴി പുറത്തിറക്ക​ുകയായിരുന്നു. വെള്ളനിറമുള്ള കുർത്ത ധരിച്ച് RRR എന്ന് പിന്നണിയിൽ എഴുതിയ വേദിക്കു മുന്നിലായി മൂവരും ഇരിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്​​.

നിലവിൽ ഹൈദരാബാദിലാണ്​ RRR​െൻറ ചി​ത്രീകരണം പുരോഗമിക്കുന്നത്​. ബാഹുബലിക്ക്​ ശേഷം സംവിധായകൻ രാജമൗലി ഒരുക്കുന്ന ചിത്രമെന്ന പ്രതികരണവുമുണ്ട്​. രുധിരം, രൗദ്രം, രണം എന്നാണ് RRR കൊണ്ട് ഉദ്ദേശിക്കുന്നത്. സ്വതന്ത്ര്യസമര നേതാവായിരുന്ന അല്ലൂരി സീതരാമ രാജുവായാണ് നായകൻ രാംചരൺ വേഷമിടുക.തെന്നിന്ത്യയിൽ നിന്നും ബോളിവുഡിൽ നിന്നുമുള്ള വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

RRR Diwali: Jr NTR, Ram Charan and SS Rajamouli's special wishes for fans450 കോടി മുതൽമുടക്കിൽ ഒരുങ്ങുന്ന ചിത്രത്തിൽ അജയ് ദേവ്ഗൺ, ആലിയ ഭട്ട്, ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസൺ ഡൂഡി, റേ സ്റ്റീവൻസൺ എന്നിവരും മുഖ്യ വേഷങ്ങളിൽ എത്തുന്നു. ഡി.വി.വി. ദാനയ്യയാണ് ചിത്രത്തിന്റെ നിർമ്മാതാവ്. കെ. കെ. സെന്തിൽകുമാർ ഛായാഗ്രഹണം നിർവഹിക്കുന്നു. സംഗീതം: എം.എം. കീരവാണി, പി ആർ ഒ - ആതിര ദിൽജിത്ത്‌.

ചിത്രം 2021 ജനുവരി 8ന് റിലീസ് ചെയ്യാനാണ് അണിയറപ്രവർത്തകർ ഉദ്ദേശിച്ചിരുന്നത്. പുതിയ തീയ്യതി പ്രഖ്യാപിച്ചിട്ടില്ല.

Tags:    
News Summary - RRR Diwali: Jr NTR, Ram Charan and SS Rajamouli's special wishes for fans

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.