കള്ളം പറയാൻ വയ്യ; സോഷ്യൽ മീഡിയയിൽ അക്കൗണ്ട് എടുക്കാത്തതിന്റെ കാരണം പറഞ്ഞ് സെയ്ഫ് അലിഖാൻ

സോഷ്യൽ മീഡിയയിൽ നിന്ന് മാറി നിൽക്കുന്നതിനെ കുറിച്ച് നടൻ സെയ്ഫ് അലിഖാൻ. അടുത്തിടെ ഒരു ടെലിവിഷൻ ഷോയിൽ അതിഥിയായി എത്തിയപ്പോഴാണ് ഇക്കാര്യം പറഞ്ഞത്. സെയ്ഫ് അലിഖാൻ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ നിരവധി ഐഡികളുണ്ടെന്നും തനിക്കൊരെണ്ണം കണ്ടെത്താൻ കഴിഞ്ഞില്ലെന്നും നടൻ പറഞ്ഞു.

നിലവിൽ  സന്തോഷവാനാണ്. സോഷ്യൽ മീഡിയയിൽ അക്കൗണ്ട് എടുക്കുന്നതിലൂടെ നിരവധി സമ്മർദ്ദങ്ങൾ നേരിടേണ്ടി വരും. ഒരുപാട് കള്ളം പറയേണ്ടി വരും. അതുപോലെ തന്നെ മറ്റുളളവരെ പുകഴ്ത്താനുളള സമ്മർദ്ദവുമുണ്ടാകും- സെയ്ഫ് അലിഖാൻ കൂട്ടിച്ചേർത്തു.

സോഷ്യൽ മീഡിയയിൽ സെയ്ഫ് സജീവമല്ലെങ്കിലും ഭാര്യ കരീന കപൂർ സ്ഥിരംസാന്നിധ്യമാണ്. വിക്രം വേദയാണ് സെയ്ഫ് അലിഖാന്റെ ഏറ്റവും പുതിയ ചിത്രം. സെപ്റ്റംബർ 30നാണ് ചിത്രം തിയറ്ററുകളിൽ എത്തിയത്. പ്രഭാസ് കേന്ദ്രകഥാപാത്രമായി എത്തുന്ന ആദിപുരുഷാണ് നടന്റെ ഇനി പുറത്ത് വരാനുള്ള ചിത്രം.

Tags:    
News Summary - Saif Ali Khan Opens Up About Why He Is Not On Social Media

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.