മഹാഭാരതം സിനിമയാക്കിയാൽ അഭിനയിക്കാൻ ആഗ്രഹമുണ്ടെന്ന് നടൻ സെയ്ഫ് അലിഖാൻ. ബോളിവുഡ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. തങ്ങളുടെ ജനറേഷനിലുള്ള ഒട്ടുമിക്ക താരങ്ങളുടേയും സ്വപ്ന ചിത്രമാണ് മഹാഭാരതമെന്നും സെയ്ഫ് അലിഖാൻ അഭിമുഖത്തിൽ കൂട്ടിച്ചേർത്തു.
'എനിക്ക് മഹാഭാരതത്തിൽ അഭിനയിക്കാൻ താൽപ്പര്യമുണ്ട്. ആരെങ്കിലും മഹാഭാരതത്തെ ലോർഡ് ഓഫ് ദ റിംഗ്സ് ആക്കിയാൽ അഭിനയിക്കണം. കച്ചേ ദാഗെ മുതൽ നടൻ അജയ് ദേവ്ഗണിനോട് ഇതിനെ കുറിച്ച് സംസാരിക്കാറുണ്ട്. ഞങ്ങളുടെ ജനറേഷനിലെ ഭൂരിഭാഗം പേരുടേയും സ്വപ്‌ന ചിത്രമാണിത്. എല്ലാവരും ചെയ്യാൻ ആഗ്രഹിക്കുന്നു'; സെയ്ഫ് അലിഖാൻ പറഞ്ഞു.
സെയ്ഫ് അലിഖാൻ , ഹൃത്വിക് റോഷൻ എന്നിവർ കേന്ദ്രകഥാപാത്രമായി എത്തിയ വിക്രംവേദ തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. സെപ്റ്റംബർ 30 ന് തിയറ്ററിൽ എത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. വിജയ് സേതുപതി, ആർ. മാധവൻ എന്നിവർ അഭിനയിച്ച തമിഴ് ചിത്രം വിക്രംവേദയുടെ ഹിന്ദി പതിപ്പാണിത്. പൊലീസ് കഥാപാത്രത്തെയാണ് സെയ്ഫ് അലിഖാൻ അവതരിപ്പിക്കുന്നത്.
ആദിപുരുഷാണ് സെയ്ഫ് അലിഖാന്റെ പുറത്ത് ഇറങ്ങാനുള്ള മറ്റൊരു ചിത്രം. രാമായണത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിൽ രാവണനായിട്ടാണ് നടൻ എത്തുന്നത്. രാമനാവുന്നത് നടൻ പ്രഭാസാണ്. അടുത്ത വർഷമാണ് ചിത്രം പ്രദർശനത്തിനെത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.