സൈജു കുറുപ്പിന്റെ വെബ് സീരീസ് ‘ജയ് മഹേന്ദ്രൻ’ സ്ട്രീമിങ്ങിനൊരുങ്ങുന്നു

സ്റ്റ് പ്രിന്റ് സ്റ്റുഡിയോസ് നിർമിച്ച് ശ്രീകാന്ത് മോഹൻ സംവിധാനം ചെയ്ത് സൈജു കുറുപ്പ് പ്രധാന കഥാപാത്രമായെത്തുന്ന സോണി ലിവിന്റെ മലയാളത്തിലെ ആദ്യ ഒറിജിനൽ വെബ് സീരീസായ ജയ് മഹേന്ദ്രൻ ഒക്ടോബർ 11 മുതൽ സ്ട്രീമിങ്ങിന് ഒരുങ്ങുന്നു. അധികാരവും അമിതമായ ആഗ്രഹങ്ങളും അതിനെ തുടർന്ന് ഭരണകൂടത്തിനുള്ളിൽ നടക്കുന്ന പ്രതിസന്ധികളും ഹാസ്യരൂപത്തിലാണ് ഈ സീരീസിലൂടെ അവതരിപ്പിക്കുന്നത്.

സർക്കാർ ഉദ്യോഗത്തിലിരിക്കെ അധികാരവും സ്വാധീനവും ഉപയോഗിച്ച് സകലതും നിയന്ത്രിച്ചിരുന്ന മഹേന്ദ്രനെതിരെ വളരെ നാടകീയമായി അതേ വ്യവസ്ഥകൾ തന്നെ തിരിയുന്നു. തുടർന്ന് തന്റെ സ്ഥാനമാനങ്ങൾ നഷ്ടപ്പെടുമ്പോൾ, ഈ ദുരിതാവസ്ഥ മറികടക്കുവാനും തിരിച്ചുവരവിനായും ഒരു പദ്ധതി അയാൾ ഉണ്ടാക്കുന്നു!

ജയ് മഹേന്ദ്രൻ എന്ന കഥാപാത്രം വളരെ രസകരമായി അവതരിപ്പിക്കാനായി സാധിച്ചു എന്ന് സൈജു കുറുപ്പ് പറഞ്ഞു. സുഹാസിനി മണിരത്നതിനോടൊപ്പം ഒരുപാട് രംഗങ്ങളിൽ ഒരുമിച്ച് അഭിനയിക്കാനും അതിലൂടെ ഞങ്ങൾ രണ്ട് പേർക്കും കാമറയ്ക്ക് അകത്തും പുറത്തും മികച്ച ബന്ധം സ്ഥാപിക്കാനായി കഴിയുകയും ചെയ്തു. സംവിധായകൻ ശ്രീകാന്ത് മോഹൻ സെറ്റിൽ സൃഷ്ടിച്ച ലളിതമായ സാന്നിധ്യം, അഭിനയത്തിനുള്ള സൃഷ്ടിപരമായ ചിന്തകൾ ചെയ്തുനോക്കാനുള്ള അവസരങ്ങളും ലഭിച്ചു. അഭിനേതാക്കൾ തമ്മിലുള്ള പരസ്പര വിശ്വാസവും, ഷൂട്ടിംഗ് ഇടവേളകളിലെ രസകരാമായ ബന്ധവും സ്ക്രീനിൽ പ്രതിഫലിക്കുമെന്ന് വിശ്വസിക്കുന്നു എന്ന് കൂടെ സൈജു കുറുപ്പ് കൂട്ടിച്ചേർത്തു.

ശ്രീകാന്ത് മോഹൻ സംവിധാനം ചെയ്ത ഈ സീരീസ്, ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസ് നിർമ്മാണം നിർവഹിച്ചിരിക്കുന്നത്. രചയിതാവായ രാഹുൽ റിജി നായർ തന്നെയാണ് ഈ സീരീസിന്റെ ഷോ റണ്ണറും. ജയ് മഹേന്ദ്രൻ’ അധികാര വ്യവസ്ഥകളുടെ മാനസികവും സാമൂഹികവുമായ സ്വഭാവത്തെ ഹ്രസ്വമായ സംഭാഷണ രീതികളിലൂടെയും വ്യത്യസ്ത കഥാപാത്രങ്ങളിലൂടെയുമാണ് അവതരിപ്പിച്ചിരിക്കുന്നത്. സുഹാസിനി മണിരത്നം, മിയ, സുരേഷ് കൃഷ്ണ, ജോണി ആന്റണി, ബാലചന്ദ്രൻ ചുള്ളിക്കാട്, വിഷ്ണു ഗോവിന്ദൻ, സിദ്ധാർഥ ശിവ രഞ്ജിത്ത് ശേഖർ എന്നിവർക്കൊപ്പം രാഹുൽ റിജി നായരും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Full View


Tags:    
News Summary - Saiju Kurup starrer web series ‘Jai Mahendran’ premiering on October 11

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.