എറണാകുളം ഇരുമ്പനത്ത് വഴിയരികിൽ ഭക്ഷണം വിറ്റ് ജീവിക്കുകയായിരുന്നു സജന ഷാജിയടക്കമുള്ള അഞ്ച് ട്രാന്‍സ്‍ജെന്‍ഡർമാരെ തൊട്ടടുത്ത് കച്ചവടം നടത്തുന്ന സംഘം ആണും പെണ്ണും കെട്ടവരെന്ന് അധിക്ഷേപിച്ചും കച്ചവടം മുടക്കിയും ഉപദ്രവിച്ച സംഭവത്തിൽ സജനക്കം സുഹൃത്തുക്കൾക്കും പിന്തുണയുമായി സിനിമാ താരങ്ങളും. സജനക്ക് ബിരിയാണിക്കട തുടങ്ങാനുള്ള സാമ്പത്തിക സഹായം നൽകുമെന്ന് നടൻ ജയസൂര്യ അറിയിച്ചിട്ടുണ്ട്.
ഫേസ്ബുക്കിൽ ലൈവ് എത്തിയായിരുന്നു കരഞ്ഞുകൊണ്ട് സജന ഷാജി സംഭവം വിശദീകരിച്ചത്. മികച്ച അഭിപ്രായവുമായി നല്ല രീതിയില്‍ ബിരിയാണി കച്ചവടം മുന്നോട്ടുപോകവേയാണ് സാമൂഹ്യ വിരുദ്ധരുടെ ആക്രമം. പൊലീസ് സ്റ്റേഷനില്‍ പരാതി പറഞ്ഞിട്ട് ഒന്ന് ഇടപെടാന്‍ പോലും അവർ തയ്യാറായില്ലെന്ന് സജന പറയുന്നു. ഞങ്ങളെന്താ ബിരിയാണി വിറ്റ് തരണോ എന്ന രീതിയിലാണ് പൊലീസ് പ്രതികരിച്ചത്. ഫുഡ് ഇൻസ്‌പെക്ടറാണെന്ന് പറഞ്ഞ് ചിലര്‍ ഭീഷണിപ്പെടുത്തുന്നു. എന്നാൽ ഫുഡ് ആൻറ് സേഫ്റ്റിയുടെ ലൈസൻസ് എടുത്തിട്ടാണ് കച്ചവടം തുടങ്ങിയതെന്നും അവർ വ്യക്മാക്കിയിരുന്നു.
നടി റിമ കല്ലിങ്കൽ സജനയുടെ സംഭവത്തിൽ കെ.കെ ഷൈലജ ടീച്ചർ പ്രതികരിച്ച പോസ്റ്റ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. നസ്രിയ നാസിം, ഫഹദ് ഫാസിൽ എന്നിവരും സജനയുടെ ലൈവ് വിഡിയോ അവർക്കുള്ള പിന്തുണയായി സമൂഹ മാധ്യമത്തിൽ പങ്കുവെച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.