സൽമാൻ ഖാനുമായി വളരെ അടുത്ത ബന്ധമാണ് നടി കങ്കണക്കുളളത്. നടന് വധഭീഷണി ഉയർന്ന സാഹചര്യത്തിൽ സൽമാന് പിന്തുണമായി കങ്കണ രംഗത്ത് എത്തിയിരുന്നു. ഭയപ്പെടേണ്ടതില്ലെന്നും ഇപ്പോൾ രാജ്യം സുരക്ഷിതമായ കരങ്ങളിലാണെന്നുമായിരുന്നു നടി പറഞ്ഞത്.
ഇപ്പോഴിതാ സൽമാനോടൊപ്പമുള്ള പഴയ വിഡിയോ പങ്കുവെച്ചിരിക്കുകയാണ് കങ്കണ. മാധുരി ദീക്ഷിത്, അനിൽ കപൂർ എന്നിവരുടെ സൂപ്പർ ഹിറ്റ് പാട്ടായ 'ധക് ധക് കർനെ ലഗാ' എന്ന ഗാനരംഗത്തിന് ചുവട് വെക്കുന്ന വിഡിയോയാണ് പങ്കുവെച്ചിരിക്കുന്നത്. കങ്കണയുടെ നൃത്തത്തെ സൽമാൻ ഖാൻ അഭിനന്ദിക്കുന്നുമുണ്ട്.
'എന്റെ ദൈവമേ! എസ്.കെ എന്തുകൊണ്ടാണ് നമ്മൾ ഇത്ര ചെറുപ്പമായി കാണുന്നത്?? അതിനർത്ഥം ഞങ്ങൾ ഇനി ഇല്ല എന്നാണോ'? സൽമാനെ മെൻഷൻ ചെയ്തുകൊണ്ട് കങ്കണ വിഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു.
കങ്കണ പങ്കുവെച്ച വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ഇത് ഇരുതാരങ്ങളുടേയും ആരാധകർ ഏറ്റെടുത്തിട്ടുമുണ്ട്. കഴിഞ്ഞ ഏപ്രിലിൽ മുംബൈയിൽ സൽമാൻ ഖാന്റെ സഹോദരി അർപ്പിത ഖാന്റെ ഈദ് പാർട്ടിയിൽ കങ്കണ പങ്കെടുത്തിരുന്നു.
'കിസി കാ ഭായ് കിസി കി ജാൻ ആണ് ഏറ്റവും ഒടുവിൽ പുറത്ത് ഇറങ്ങിയ സൽമാൻ ഖാൻ ചിത്രം. ടൈഗർ 3 ആണ് അണിയറയിൽ ഒരുങ്ങുന്ന നടന്റെ ചിത്രം. 'എമര്‍ജൻസി'യാണ് റിലീസിനൊരുങ്ങുന്ന കങ്കണയുടെ സിനിമ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.