ലഹരിമരുന്ന് കേസില്‍ ഷാരൂഖ് ഖാന്‍റെ പുത്രൻ ആര്യന്‍ ഖാന്‍ അറസ്റ്റിലായതിന് പിന്നാലെ ആദ്യം ഷാരൂഖിനെ വീട്ടിലെത്തി ആശ്വസിപ്പിച്ചത് ബോളിവുഡ് താരം സല്‍മാന്‍ ഖാനായിരുന്നു. സൂപ്പർതാരങ്ങൾ തമ്മിൽ പലസാഹചര്യങ്ങളിലും ഉരസലുകളുണ്ടായിട്ടുണ്ടെങ്കിലും ഷാരൂഖ് പ്രതിസന്ധിഘട്ടങ്ങളിലൂടെ കടന്നുപോയപ്പോഴെല്ലാം സൽമാൻ വലിയ പിന്തുണയുമായി കൂടെയുണ്ടാവാറുണ്ട്. സമീപകാലത്തായി ഇരുവരും ഉറ്റസുഹൃത്തുകളുമാണ്.
എന്നാലിപ്പോൾ ഇരുവരും തമ്മിലുള്ള സൗഹൃദത്തിെൻറ ആഴം മനസിലാക്കിത്തരുന്ന പുതിയ വിഡിയോ വൈറലാവുകയാണ്. സൽമാൻ ഹോസ്റ്റ് ചെയ്തിരുന്ന 'ദസ് കാ ദം' എന്ന സൂപ്പർഹിറ്റ് ഗെയിം ഷോയിലെ ഹൃദ്യമായ ചില നിമിഷങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. 2018ല്‍ സംപ്രേക്ഷപണം ചെയ്ത പരിപാടിയിലെ രംഗങ്ങൾ ആര്യന്‍ ഖാന്‍റെ അറസ്റ്റിന് ശേഷം വീണ്ടും ഷാരൂഖ് - സൽമാൻ ആരാധകർക്കിടയിൽ ചർച്ചയാവുകയാണ്.
ഷോയുടെ മൂന്നാം സീസണിലെ ഗ്രാന്‍ഡ് ഫിനാലെയില്‍ ഷാരൂഖ് പ്രത്യേക അതിഥിയായിട്ട് എത്തിയിരുന്നു. എപ്പോഴും കൂടെ നില്‍ക്കുന്ന ആരെങ്കിലുമുണ്ടോ എന്ന് സല്‍മാന്‍ ചോദിക്കുമ്പോള്‍ ''ഞാൻ എപ്പോഴെങ്കിലും കുഴപ്പത്തിലാണെങ്കിൽ, അതിനേക്കാൾ എന്‍റെ കുടുംബം പ്രതിസന്ധിഘട്ടങ്ങളിലൂടെ കടന്നുപോവുകയാണെങ്കിൽ, നിങ്ങൾ അവിടെയുണ്ടാകും'' എന്നായിരുന്നു ഷാരൂഖിന്‍റെ മറുപടി. പിന്നാലെ ഇരുവരും പരസ്പരം ചേര്‍ത്തുപിടിക്കുന്നതും വിഡിയോയില്‍ കാണാം. നടി റാണി മുഖര്‍ജിയും പരിപാടിയിൽ പെങ്കടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.