സൽമാൻ ഖാൻ ചിത്രം 'രാധേ'യുടെ വ്യാജ പതിപ്പുകൾ ഓൺലൈനിൽ

ഒ.ടി.ടി പ്ലാറ്റ്ഫോമായ സീ 5ലൂടെ റിലീസ് ചെയ്ത സൽമാൻ ഖാൻ ചിത്രം 'രാധേ'യുടെ വ്യാജ പതിപ്പുകൾ ഓൺലൈനിൽ. റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിലാണ് ചിത്രം ഓൺലൈനിലെത്തിയത്. തമിഴ്റോക്കേഴ്സ് വെബ്സൈറ്റിലൂടെയും ടെല​ഗ്രാം ആപ്പിലൂടെയുമാണ് ചിത്രം ചോർന്നത്.

'രാധേ' എല്ലാവരും ഒ.ടി.ടിയിലൂടെ തന്നെ കാണണമെന്ന് ചിത്രത്തിന്‍റെ റിലീസിന് മുന്നോടിയായി സൽമാൻ ഖാൻ സോഷ്യൽ മീഡിയയിലൂടെ ആരാധകരോട് അഭ്യാർഥിച്ചിരുന്നു. 'നോ പൈറസി ഇൻ എന്റർടെയിൻമെന്റ്' എന്ന കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പോസ്റ്റ് ചെയ്തത്.

സൽമാൻ ഖാൻ, ദിഷ പട്ടാണി, രൺദീപ് ഹൂഡ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രഭുദേവ സംവിധാനം ചെയ്ത ചിത്രമാണ് രാധേ. കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിലാണ് തിയേറ്റർ റിലീസ് ആയി പുറത്തിറക്കാനിരുന്ന ചിത്രം സീ5ലൂടെ റിലീസ് ചെയ്തത്.

Tags:    
News Summary - Radhe, Salman Khan, Tamilrockers, Telegram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.