തിരുവനന്തപുരം: എഴുപതാമത് ദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചപ്പോൾ വീണ്ടുമൊരിക്കൽ കൂടി പുരസ്കാര നിറവിൽ എത്തിയ നിർമാതാവാണ് സന്ദീപ് സേനൻ. തരുൺ മൂർത്തി സംവിധാനം ചെയ്ത ‘സൗദി വെള്ളക്ക’യാണ് മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്. ഇത് രണ്ടാം തവണയാണ് സന്ദീപ് സേനൻ നിർമിച്ച ചിത്രത്തിന് ദേശീയ പുരസ്കാരം ലഭിക്കുന്നത്.
2018ൽ ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ ആയിരുന്നു മികച്ച ചിത്രമായത്. മികച്ച പ്രേക്ഷക-നിരൂപക പ്രശംസ നേടിയ ‘സൗദി വെള്ളക്ക’യിലെ ഐഷ റാവുത്തർ എന്ന കഥാപാത്രത്തെ മികവുറ്റതാക്കിയ ദേവി വർമക്ക് 2022-ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചിരുന്നു. മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ്, വസ്ത്രാലങ്കാരം തുടങ്ങിയ പുരസ്കാരങ്ങളും അന്ന് നേടി.
ഐ.എഫ്.എഫ്.ഐ ഇന്ത്യൻ പനോരമ, ചെന്നൈ ഇന്റര്‍നാഷനൽ ഫിലിം ഫെസ്റ്റിവൽ, ഗോവ ഇന്റര്‍നാഷനൽ ഫിലിം ഫെസ്റ്റിവൽ, യുനെസ്കോ ഗാന്ധി മെഡൽ അവാർഡ് കോമ്പറ്റീഷൻ, പൂനെ ഇന്റര്‍നാഷനൽ ഫിലിം ഫെസ്റ്റിവൽ, ധാക്ക ഇന്റര്‍നാഷനൽ ഫിലിം ഫെസ്റ്റിവൽ, ബംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേള എന്നീ മേളകളിൽ പ്രദർശിപ്പിച്ച് അന്താരാഷ്ട്ര ശ്രദ്ധ നേടിയ സിനിമയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.