മുംബൈ: ശ്വാസകോശ അർബുദത്തെ തോൽപ്പിച്ച് ബോളിവുഡ് താരം സഞ്ജയ് ദത്ത്. ഇൻസ്റ്റഗ്രാമിലൂടെയാണ് അർബുദത്തിനെതിരായ പോരാട്ടം വിജയിച്ചുവെന്ന് സഞ്ജയ് ദത്ത് അറിയിച്ചത്. അസുഖസമയത്ത് ഒപ്പം നിന്ന കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ ആരാധകർ, മുംബൈയിലെ കോകിലബെൻ ആശുപത്രിയിൽ ജീവനക്കാർ എന്നിവർക്ക് അദ്ദേഹം നന്ദി പറഞ്ഞു.
തെൻറ മകളുടെ പിറന്നാളിന് നൽകാൻ കഴിയുന്ന ഏറ്റവും നല്ല സമ്മാനമാണിതെന്നും സഞ്ജയ് ദത്ത് ഇൻസ്റ്റഗ്രാം പോസ്റ്റിൽ വ്യക്തമാക്കി. കഴിഞ്ഞ കുറേ ആഴ്ചകളായി എനിക്കും കുടുംബത്തിനും മോശം സമയമായിരുന്നു. ഏറ്റവും കഠിനമായ യുദ്ധത്തിന് മികച്ച പട്ടാളക്കാരെ ദൈവം എനിക്ക് നൽകി. ഇന്ന് എെൻറ മകളുടെ പിറന്നാളാണ്. ഈ സുദിനത്തിൽ അർബുദത്തിനെതിരായ യുദ്ധം ജയിക്കാൻ കഴിഞ്ഞതിൽ താൻ സന്തോഷവാനാണെന്ന് സഞ്ജയ് ദത്ത് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
നിങ്ങളുടെ ഒന്നും പിന്തുണയില്ലാതെ ഇത് സാധ്യമാവില്ല. കുടുംബത്തോടും സുഹൃത്തുക്കളോടും കോകിലബെൻ ആശുപത്രിയിലെ ഡോ.സ്വാന്തിയുടെ നേതൃത്വത്തത്തിലുള്ള ടീമിനോടും നന്ദി അറിയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ആഗസ്റ്റിലാണ് സഞ്ജയ് ദത്തിന് ശ്വാസകോശ അർബുദമുണ്ടെന്ന് കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.