'ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചണി'ന്‍റെ ഹിന്ദി റീമേക്കിൽ സാനിയ മൽഹോത്ര നായികയാവും

മുംബൈ: ഏറെ ശ്രദ്ധനേടിയ മലയാള സിനിമയായ 'ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചണി'ന്‍റെ ഹിന്ദി റീമേക്കിൽ നായിക കഥാപാത്രത്തെ സാനിയ മൽഹോത്ര അവതരിപ്പിക്കും. ബുധനാഴ്ച സാനിയ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി വിവരം പങ്കുവെച്ചത്. 'ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചണി'ന്‍റെ ഹിന്ദി റീമേക്കിന്‍റെ ഭാഗമാകാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ടെന്നും ഷൂട്ടിങ് ആരംഭിക്കാന്‍ കാത്തിരിക്കുകയാണെന്നെന്നും അവർ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

ആരതി കാദവ് സംവിധാനം ചെയ്യുന്ന സിനിമ നിർമ്മിക്കുന്നത് ഹർമൻ ബവേജയാണ്. 'ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച തിരക്കഥകളിലൊന്നാണ്‌ 'ദി ഗ്രേറ്റ്‌ ഇന്ത്യന്‍ കിച്ചണി'ന്‍റേത്. സിനിമയ്‌ക്ക്‌ വേണ്ടി എന്‍റെ ശബ്‌ദം നല്‍കാനും തയ്യാറാണ്.'-ആരതി കാദവ്‌ പറഞ്ഞു.

ഹർമനും ആരതിക്കുമൊപ്പം നിൽക്കുന്ന ചിത്രവും സാനിയ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.



പുരുഷ്യാധിപത്യ ചിന്താഗതിക്കാരായ ഭർത്താവും കുടുംബവും പ്രതീക്ഷിക്കുന്ന രീതിയിൽ വീട്ടുജോലികളുമായി ഒതുങ്ങിജീവിക്കാന്‍ പ്രയാസപ്പെടുന്ന യുവതിയുടെ കഥയാണ് സിനിമ പറയുന്നത്. സുരാജ് വെഞ്ഞാറമൂട്, നിമിഷ സജയൻ തുടങ്ങിയവർ കേന്ദ്രകഥാപാത്രങ്ങളായ സിനിമ മലയാളത്തിൽ സംവിധാനം ചെയ്തത് ജിയോ ബേബിയാണ്.

Tags:    
News Summary - Sanya Malhotra to headline Hindi remake of Malayalam film ‘The Great Indian Kitchen’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.