കൊവിഡ് കാലത്ത് ഷൂട്ട് ചെയ്യാന്‍ കഴിയാത്ത സിനിമയുമായി ജൂഡ് ആൻറണി; അന്നാ ബെന്‍ നായികയാവുന്ന സാറാസ് ഫസ്റ്റ് ലുക്ക് പുറത്ത്

കൊച്ചി: അന്ന ബെന്നിനെ നായികയാക്കി ജൂഡ് ആൻറണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തി​െൻറ ഫസ്റ്റ് ലുക്ക് പുറത്ത്. സാറാസ് എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ പോസ്റ്റര്‍ മലയാളത്തിന്റെ പ്രിയ നായികമാരാണ് പുറത്ത് വിട്ടത്.

ഒരു സിനിമാ ലോക്കേഷനെ ഓര്‍മ്മിപ്പിക്കുന്ന പശ്ചാത്തലത്തിലാണ് പോസ്റ്റര്‍. കൊവിഡ് കാലത്ത് ഏറെ വെല്ലുവിളി നിറഞ്ഞ പശ്ചാത്തലത്തിലാണ് ചിത്രം ജൂഡ് പൂര്‍ത്തിയാക്കിയത്.

കൊച്ചി മെട്രോ, ലുലു മാള്‍, വാഗമണ്‍ തുടങ്ങി നിരവധി സ്ഥലങ്ങളില്‍ നിരവധി ജൂനിയര്‍ ആര്‍ടിസ്റ്റുകളെ അടക്കം ഉള്‍പ്പെടുത്തിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 

സണ്ണിവെയ്ന്‍ ആണ് ചിത്രത്തിലെ നായകന്‍. അന്നബെന്നിനൊപ്പം ബെന്നി പി നായരമ്പലവും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മല്ലിക സുകുമാരന്‍, കളക്ടര്‍ ബ്രോ പ്രശാന്ത് നായര്‍, ധന്യ വര്‍മ്മ, സിദ്ധീഖ്, വിജയകുമാര്‍, അജു വര്‍ഗീസ്, സിജു വില്‍സണ്‍, ശ്രിന്ദ, ജിബു ജേക്കബ്, പ്രദീപ് കോട്ടയം തുടങ്ങി നിരവധി പേര്‍ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

ക്ലാസ്മേറ്റ് അടക്കം മലയാളത്തിലെ നിരവധി ഹിറ്റുകള്‍ സമ്മാനിച്ച നിര്‍മ്മാതാവ് ശാന്ത മുരളിയും പി.കെ മുരളീധരനുമാണ് ചിത്രം നിര്‍മ്മിക്കുന്നത്. കഥ അക്ഷയ് ഹരീഷ്, നിമിഷ് രവിയാണ് ക്യാമറ. ലൂസിഫര്‍, മാമാങ്കം മുതലായ സിനിമകളിലൂടെ ശ്രദ്ധേയനായ മോഹന്‍ദാസ് ആണ് പ്രൊഡക്ഷന്‍ ഡിസൈന്‍.

സംഗീതം ഷാന്‍ റഹ്മാന്‍, എഡിറ്റിംഗ് റിയാസ് ബാദര്‍, വസ്ത്രാലങ്കാരം സമീറ സനീഷ്, മേക്കപ്പ് റോണക്സ് സേവ്യര്‍, സൗണ്ട്‌സ്, വിഷ്ണു ഗോവിന്ദ്- ശ്രീ ശങ്കര്‍ (സൗണ്ട് ഫാക്ടര്‍), പ്രോജക്ട് ഡിസൈനര്‍ ബിനു മുരളി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സജീവ് അര്‍ജുനന്‍, ഫിനാന്‍സ് കണ്‍ട്രോളര്‍ ബിബിന്‍ സേവ്യര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ അനീവ് സുകുമാര്‍, പി.ആര്‍.ഒ ആതിര ദില്‍ജിത്ത്, സ്റ്റില്‍സ് സുഹൈബ്, ഡിസൈന്‍ 24എ.എം

Tags:    
News Summary - Saras First Look starring Anna Ben is out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.