റിയാസ് പത്താനെ കേന്ദ്ര കഥാപാത്രമാക്കി കെ. എസ്. കാർത്തിക്ക് സംവിധാനം ചെയ്യുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ് ‘സാത്താൻ’. മൂവിയോള എന്‍റർടെയിൻമെന്‍റ് ആണ് ചിത്രം നിർമിക്കുന്നത്. ഏപ്രിൽ ആദ്യവാരം തീയേറ്റർ റിലീസ് ആയി എത്തുന്ന ചിത്രത്തിലെ ആദ്യ വിഡിയോ ഗാനം പുറത്തിറങ്ങി. പതിയെ നീ വരികെ എന്ന് തുടങ്ങുന്ന ഗാനം സതീഷ് ജോസഫ് ആണ് പാടിയിരിക്കുന്നത്. കൃഷ്ണജിത്ത് എസ്. വിജയന്‍റെ വരികൾക്ക് വിഷ്ണു പ്രഭോവ സംഗീതം നിർവഹിക്കുന്നു.
റിയാസ് പത്താനെ കൂടാതെ ഹാരിസ് മണ്ണഞ്ചേരിൽ, സുജേഷ് കുമാർ, ജെസിൻ ഷാ, സനത് കെ. എസ്, സുമേഷ്, രാജഗോപാൽ, മിൽടൺ മൈക്കിൾ, നന്ദകുമാർ, റോഷൻ, വിനോദ് പുളിക്കൽ, വിനോദ് പ്രഭാകർ, ജിൻസി ചിന്നപ്പൻ, ഫെലിഷ്യ, ഹീരാ ശ്രീനിവാസൻ, ആകാൻഷാ ദാമോദർ, അമൃത അനൂപ്, കൃഷ്ണ പ്രിയ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു. സാത്താൻ സേവയുടെ പേരിൽ അരങ്ങേറുന്ന ആത്മഹത്യകളുടെയും കൊലപാതകങ്ങളുടെയും ദാരുണ സംഭവങ്ങളുടെ അടിസ്ഥാനത്തിൽ, കെ. എസ്. കാർത്തിക് തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ഇൻവെസ്റ്റിഗഷൻ ത്രില്ലർ സ്വഭാവത്തിലുള്ള ചിത്രത്തിൽ ഹുസൈൻ ക്യാമറയും എഡിറ്റിങ്ങും കളറിങ്ങും നിർവഹിക്കുമ്പോൾ, ബി.ജി.എം വിഷ്ണു പ്രഭോവ നിർവഹിക്കുന്നു. അസോസിയേറ്റ് ഡയറക്ടർ: റോഷൻ ജോർജ്, മേക്ക് അപ്പ്: അനൂപ് സാബു, കോസ്റ്റ്യൂം: വിനു ലാവണ്യ, പ്രൊഡക്ഷൻ കൺട്രോളർ: ഫെബിൻ അങ്കമാലി, ആക്ഷൻസ്: മുരുഗദോസ് ചെന്നൈ, സൗണ്ട് ഡിസൈൻ & മിക്സ്: കൃഷ്ണജിത്ത് എസ്, സ്റ്റിൽസ്: അനു, ഡിസൈൻസ്: അനന്തു അശോകൻ, പി. ആർ. ഓ: പി. ശിവ പ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.