ഗോകുൽ സുരേഷും ധ്യാൻ ശ്രീനിവാസനും പ്രധാന വേഷങ്ങളിലെത്തുന്ന 'സായാഹ്ന വാർത്തകള്‍' എന്ന ചിത്രത്തിെൻറ ട്രയിലർ പുറത്തിറങ്ങി. നവാഗതനായ അരുണ്‍ ചന്തു സംവിധാന ചെയ്ത ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് സംവിധായകൻ അരുൺ, സച്ചിൻ ആർ ചന്ദ്രൻ, രാഹുൽ മേനോൻ എന്നിവർ ചേർന്നാണ്.
വെത്യസ്തമായ പ്രമേയവുമായാണ് സായാഹ്ന വാർത്തകൾ എത്തുന്നത്. കേന്ദ്രസർക്കാർ പദ്ധതികളെ ട്രോളുന്ന രീതിയിലുള്ള ചിത്രത്തിെൻറ ടീസർ നേരത്തെ ശ്രദ്ധ നേടിയിരുന്നു. ട്രെയിലറിലും പ്രധാനമന്ത്രിയുടെ പുതിയ സ്കീമിനെപറ്റിയുള്ള സംഭാഷണങ്ങൾ ഉൾകൊള്ളിച്ചിട്ടുണ്ട്. ആക്ഷേപഹാസ്യ സ്വഭാവമുള്ള ചിത്രമാണെന്ന സൂചനയാണ് ട്രെയിലർ തരുന്നത്.
പുതുമുഖം ശരണ്യ ശർമ്മ നായികകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ അജു വര്‍ഗ്ഗീസ്, വിനയ് ഗോവിന്ദൻ, മകരന്ദ് ദേശ് പാണ്ഡെ, ഇന്ദ്രൻസ്, ഇര്‍ഷാദ്, ആനന്ദ് മന്മഥൻ തുടങ്ങി നിരവധി താരങ്ങൾ വേഷമിടുന്നുണ്ട്. ഡി14 എന്‍റര്‍ടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ഒരുങ്ങുന്ന ചിത്രം നിര്‍മ്മിക്കുന്നത് മഹ്ഫൂസ് എംഡി, ബിഷാരത്ത്, യാസര്‍, നൗഷാദ് എന്നിവര്‍ ചേര്‍ന്നാണ്.
പ്രശാന്ത് പിള്ള, ശങ്കര്‍ ശര്‍മ്മ എന്നിവര്‍ ചേര്‍ന്നാണ് സംഗീതം. ശരത് ഷാജി ഛായാഗ്രഹണം, അരവിന്ദ് മന്മഥൻ എഡിറ്റിംഗ്, ഹരിനാരായണൻ ബി.കെ, അനു എലിസബത്ത് ജോസ് ഗാനരചന, ജാക്കി കോസ്റ്റ്യൂം, ജിതേഷ് പൊയ്യ മേക്കപ്പ് നിര്‍വ്വഹിച്ചിരിക്കുന്നു. ഇൗ ചിത്രത്തിെൻറ സംവിധായകൻ അരുൺ ചന്തു ഒരുക്കുന്ന മറ്റൊരു ചിത്രമായ സാജന്‍ ബേക്കറി സിന്‍സ് 1962 സിനിമയും റിലീസ് കാത്തിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.