കോടതിമുറിയിൽ നേർക്കുനേർ ശാന്തികൃഷ്ണയും രഞ്ജിപണിക്കരും; 'സെക്ഷൻ 306 ഐ.പി.സി' റിലീസിന്

ശ്രീ വർമ പ്രൊഡക്ഷൻസിന്റെ ബാനറിൽ ശ്രീജിത്ത് വർമ്മ നിർമ്മിച്ച് ശ്രീനാഥ് ശിവ കഥയെഴുതി സംവിധാനം ചെയ്ത 'സെക്ഷൻ 306 ഐ.പി.സി' റിലീസിനൊരുങ്ങുന്നു. അഡ്വക്കേറ്റ് നന്ദ എന്ന ശക്തയായ സ്ത്രീ കഥാപാത്രത്തെ ശാന്തികൃഷ്ണയും അഡ്വക്കറ്റ് രാംദാസ് ആയി രഞ്ജി പണിക്കറും ചിത്രത്തിൽ നിറഞ്ഞു നിൽക്കുന്നു.

എസ്.എച്ച്.ഒ മുരളീധരൻ എന്ന കരുത്തുറ്റ പ്രധാന കഥാപാത്രത്തെ ശ്രീജിത്ത് വർമ്മ അവതരിപ്പിക്കുന്നു. മെറീന മൈക്കിൾ, രാഹുൽ മാധവ്, ജയരാജ് വാര്യർ, കലാഭവൻ റഹ്മാൻ, മനുരാജ്, എം ജി ശശി, പ്രിയനന്ദനൻ,റിയ, സാവിത്രിയമ്മ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.


വി.എച്ച്. ദിനാർ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നു. സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് കൈതപ്രം വിശ്വനാഥൻ, വിദ്യാധരൻ മാസ്റ്റർ, ദീപാങ്കുരൻ എന്നിവരാണ്. ഗാനരചന - കൈതപ്രം ബി കെ ഹരിനാരായണൻ. പശ്ചാത്തല സംഗീതം ബിജിബാൽ. എഡിറ്റിങ് - സിയാൻ ശ്രീകാന്ത്. ഡിയോപി - പ്രദീപ് നായർ.

Tags:    
News Summary - section 306 ipc malayalam film

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.