മുംബൈ: തമിഴിലെ മാസ് സംവിധായകൻ ആറ്റ്ലി ബോളിവുഡിലേക്ക് രംഗപ്രവേശനം ചെയ്യുന്നെന്ന് കേൾക്കാൻ തുടങ്ങിയിട്ട് നാളുകളായി. കിങ് ഖാൻ ഷാരൂഖ് ഖാനെ നായകനാക്കി ആയിരിക്കും ആ 'മാസ് എൻട്രി' എന്നാണ് ഇപ്പോൾ ബോളിവുഡിലെ അണിയറ സംസാരം. നായികയായി തെന്നിന്ത്യൻ സൂപ്പർതാരം നയൻതാര എത്തുമെന്നും റിപ്പോർട്ടുകളുണ്ട്.
സിദ്ധാർഥ് ആനന്ദിന്‍റെ 'പത്താൻ' സിനിമയുടെ ചിത്രീകരണത്തിന്‍റെ തിരക്കിലാണിപ്പോൾ ഷാരൂഖ്. ദീപിക പദുക്കോൺ, ജോൺ എബ്രഹാം തുടങ്ങിയവർ സഹതാരങ്ങളായെത്തുന്ന 'പത്താൻ' യാഷ് രാജ് ഫിലിംസ് ആണ് നിർമിക്കുന്നത്. 'ബിഗിൽ', 'മെർസൽ' എന്നീ സൂപ്പർ ഹിറ്റ് സിനിമകളിലൂടെ തമിഴ് സിനിമയിൽ തേന്റതായ ഇരിപ്പിടം ഉറപ്പിച്ച ആറ്റ്ലി ബോളിവുഡിലേക്ക് എത്തുന്നെന്ന വാർത്ത പ്രചരിച്ച് തുടങ്ങിയിട്ട് ഒരു വർഷത്തോളമായി.
സിനിമയുടെ പ്രാരംഭ നടപടികൾ ആരംഭിച്ചു എന്ന വാർത്തകൾ സജീവമായപ്പോളാണ് നായകനായി ഷാരൂഖും നായികയായി നയൻതാരയും എത്തുന്നെന്ന റിപ്പോർട്ടുകളും വരുന്നത്. എന്നാൽ, ഇക്കാര്യം മൂന്നുപേരും സ്ഥിരീകരിച്ചിട്ടില്ല. ശിവ സംവിധാനം ചെയ്യുന്ന രജനി ചിത്രം 'അണ്ണാത്തെ'യിലാണ് നയൻതാര ഇപ്പോൾ അഭിനയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.