ഷാറൂഖ് ഖാൻ -രാജ്‌കുമാർ ഹിരാനി കൂട്ടുകെട്ടിന്റെ ഡങ്കി പ്രേക്ഷക ഹൃദയങ്ങളെ കീഴടക്കി ജൈത്രയാത്ര തുടരുകയാണ്. പഞ്ചാബിലെ വിദേശ കുടിയേറ്റക്കാരുടെ ഹൃദയഭേദകമായ കഥ പ്രായഭേദമന്യേ ഏറ്റെടുത്തിരിക്കുകയാണ് പ്രേക്ഷകർ. വയലൻസ് അതിപ്രസരം ഇല്ലാതെ ഫാമിലി ആയി പോകേണ്ട ചിത്രം എന്നാണ് ഭൂരിപക്ഷവും അഭിപ്രായപ്പെടുന്നത്.
പത്താനും ജവാനും ശേഷം ഡങ്കിയും 100 കോടി ക്ലബിൽ ഇടംപിടിച്ചിരിക്കുകയാണ്. ഈ വർഷം പുറത്തിറങ്ങിയ ഷാറൂഖ് ഖാന്റെ മൂന്നാമത്തെ ചിത്രമാണ് 100 കോടി ക്ലബിൽ എത്തുന്നത്. അഞ്ച് ദിവസംകൊണ്ട് 124 കോടിയാണ് ചിത്രം സമാഹരിച്ചിരിക്കുന്നത്. 29.25 കോടിയാണ് ഡങ്കി ആദ്യദിനം നേടിയത് നേടിയത്. ഞായറാഴ്ച്ചയോടെ അത് 102.50 കോടിയായി. രാജ്കുമാർ ഹിരാനി സംവിധാനം ചെയ്ത ഡങ്കിക്ക് ഇന്ത്യയിലെ മൾട്ടിപ്ലക്സുകളിൽ നിന്ന് അതിശയകരമായ പ്രതികരണങ്ങൾ ആണ് ലഭിക്കുന്നത്.
പ്രിയപ്പെട്ടവരിൽ നിന്ന് വേർപെട്ടിരിക്കുന്ന അവസ്ഥയിലൂടെ കടന്നുപോകുന്നവരുടെ കഥയാണ് ഡങ്കി. ബൊമൻ ഇറാനി, തപ്‌സി പന്നു, വിക്കി കൗശൽ, വിക്രം കൊച്ചാർ, അനിൽ ഗ്രോവർ എന്നിവരാണ് ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നത്. ജിയോ സ്റ്റുഡിയോസ്, റെഡ് ചില്ലീസ് എന്റർടൈൻമെന്റ്, രാജ്കുമാർ ഹിരാനി ഫിലിംസ് എന്നീ ബാനറുകൾ ചേർന്ന് അവതരിപ്പിക്കുന്ന ഡങ്കി രാജ്കുമാർ ഹിരാനി, ഗൗരി ഖാൻ എന്നിവർ ചേർന്നാണ് നിർമ്മിചിരിക്കുന്നത് അഭിജാത് ജോഷി, രാജ്കുമാർ ഹിരാനി, കനിക ധില്ലൻ എന്നിവർ ചേർന്നാണ് ഡങ്കി എഴുതിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.