ഇതുവരെയുണ്ടായിരുന്ന ബോക്സോഫീസ് റെക്കോർഡുകൾ ഭേദിച്ച് ഷാറൂഖ് ഖാൻ ചിത്രമായ പത്താൻ തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ജനുവരി 25 ന് റിലീസ് ചെയ്ത ചിത്രം ഒരാഴ്ച കൊണ്ട് 315 കോടിയാണ് ഇന്ത്യയിൽ നിന്ന് മാത്രം നേടിയത്. ആഗോളതലത്തിൽ 634 കോടി ചിത്രം സ്വന്തമാക്കിയിട്ടുണ്ട്.
300 കോടി ക്ലബ്ബിൽ ഇടംപിടിക്കുന്ന ആദ്യത്തെ ഷാറൂഖ് ഖാൻ ചിത്രമാണ് പത്താൻ. ആദ്യ ആഴ്ച അവസാനിക്കുമ്പോൾ 350 കോടി ചിത്രം നേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ നിഗമനം. ബാഹുബലി2, കെ.ജി. എഫ് 2(ഹിന്ദി പതിപ്പ്) എന്നിവയുടെ ആദ്യ ആഴ്ചയിലെ ബോക്സോഫീസ് കളക്ഷൻ പത്താൻ ബ്രേക്ക് ചെയ്തിട്ടുണ്ട്.
കൂടാതെ ആമിർ ഖാൻ, സൽമാൻ ഖാൻ ചിത്രങ്ങളോടൊപ്പം ഷാറൂഖ് ഖാനും എത്തിയിട്ടുണ്ട്. 300 കോടി ക്ലബ്ബിൽ ഇടംപിടിച്ച ആമിറിന്റെ ദംഗൽ (374.53 കോടി), പികെ (337.72 കോടി), സൽമാന്റെ ടൈഗർ സിന്ദാ ഹേ (339 കോടി), സുൽത്താൻ (300.67 കോടി), ബജ്‌രംഗി ഭായിജാൻ (315.49 കോടി) എന്നിവയ്ക്കൊപ്പം കിങ് ഖാന്റെ പത്താനും ഇടംപിടിച്ചിട്ടുണ്ട്.
നാല് വർഷത്തിന് ശേഷം പുറത്ത് വരുന്ന ഷാറൂഖ് ഖാൻ ചിത്രമാണ് പത്താൻ. സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രത്തിൽ ദീപിക പദുകോണാണ് നായിക. ജോൺ എബ്രഹാമും പത്താന്റെ ആകർഷക ഘടകമാണ്. ഹിന്ദിയെ കൂടാതെ തമിഴ്, തെലുങ്ക് ഭാഷകളിൽ റിലീസിന് എത്തിയ ചിത്രം മികച്ച പ്രേക്ഷക സ്വീകാര്യത നേടി തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.