ഷാറൂഖിനെ കൊണ്ട് തമിഴും തെലുങ്കും പറയിപ്പിച്ച് അറ്റ് ലി! ഗാനരംഗത്തിന്റെ പിന്നണി കാഴ്ചകളുമായി ജവാൻ ടീം

ഷാറൂഖ് ഖാൻ നായകനായി എത്തുന്ന ജവാനിലെ സിന്ദാ ബന്ത എന്നാ ഗാനം യൂട്യൂബിൽ സൂപ്പർ ഹിറ്റാണ്. അനിരുദ്ധ് സംഗീതം നിർവഹിച്ച ഈ ഗാനത്തിന്റെ ചിത്രീകരണം പങ്കുവെച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. നിർമാതാക്കളായ റെഡ് ചില്ലീസാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്.

തെന്നിന്ത്യൻ ഫ്ലേവറിൽ ഉള്ള തകർപ്പൻ ഗാനത്തിന്, അറ്റ്ലിയുടെ നിർദേശത്തിനൊത്തു ചുവടുവെക്കുന്ന എസ്. ആർ.കെയെ നമുക്കിതിൽ കാണാം. തെലുങ്കിലും തമിഴ്ലും ലിപ് സിങ്ക് ചെയ്യാനായി അറ്റ്ലീയും കൂട്ടരും ഷാറൂഖിനെ സഹായിക്കുന്നതും വിഡിയോയിലുണ്ട്.

സെപ്റ്റംബർ 7 ന് ഹിന്ദി, തെലുങ്ക്, തമിഴ് തുടങ്ങിയ ഭാഷകളിലായാണ് ജവാൻ പുറത്തിറക്കുന്നത്. റെഡ് ചില്ലീസിന്റെ ബാനറിൽ ഗൗരി ഖാൻ നിർമിക്കുന്ന ഈ ചിത്രത്തിൽ കിങ് ഖാനൊപ്പം നയൻതാരയും വിജയ് സേതുപതിയും മുഖ്യ വേഷങ്ങളിൽ എത്തുന്നു. ഒപ്പം ദീപിക പദുകോൺ,സന്യ മൽഹോത്ര, പ്രിയാമണി, ഗിരിജ ഓക്ക്, സഞ്ജീത ഭട്ടാചാര്യ,ലഹർ ഖാൻ, ആലിയ ഖുറേഷി,റിധി ഡോഗ്ര,സുനിൽ ഗ്രോവർ, മുകേഷ് ഛബ്ര എന്നിവരും മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.


Tags:    
News Summary - Shah Rukh Khan's Jawan Song Location video Out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.