ഐ.പിഎല്ലിൽ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ വിജയത്തിന് ശേഷം ടീം അംഗങ്ങൾക്ക് മുന്നിൽ ഷാറൂഖ് ഖാൻ നടത്തിയ പ്രസംഗം വൈറാവുന്നു. കൊല്‍ക്കത്തയുടെ തുടക്കക്കാരെ മികച്ച ക്രിക്കറ്റ് താരങ്ങളാവാൻ സീനിയേഴ്സ് സഹായിക്കണമെന്നാണ് എസ്. ആർ.കെ പറഞ്ഞത്. കൂടാതെ ഒരുമയോടുള്ള മത്സരങ്ങൾ കാണുന്നത് സന്തോഷമാണെന്നും ടീം അംഗങ്ങൾക്ക് ആശംസ നേർന്നുകൊണ്ട് പറഞ്ഞു.
'മത്സരത്തെ ഒരു യൂണിറ്റ് പോലെ നേരിടുന്നത് കാണുന്നത് വളരെ നല്ല കാര്യമാണ്. സീനിയർ താരങ്ങളോടും അന്താരാഷ്ട്ര താരങ്ങളോടും ഒരു അഭ്യർഥനയുണ്ട്. നമ്മുടെ ടീമിൽ നിരവധി യുവതാരങ്ങളുണ്ട്. അവരെക്കൂടി നിങ്ങൾ ഏറ്റെടുക്കണം. നിങ്ങളുടെ ക്രിക്കറ്റ് അനുഭവങ്ങൾ പങ്കുവെക്കണം. ഭാവിയിൽ നിങ്ങളെ പോലെ മികച്ച ക്രിക്കറ്റ് താരങ്ങളാക്കി അവരെ വളർത്തിയെടുക്കണം'- ഷാറൂഖ് പറഞ്ഞു. എസ്. ആർ.കെയുടെ പ്രസംഗം ചക് ദേ ഇന്ത്യ സിനിമയെ ഓർമിപ്പിക്കുന്നുവെന്നാണ് ആരാധകർ പറയുന്നത്.
ഞായറാഴ്ച നടന്ന കൊൽക്കത്ത- ലഖ്നോ ഐ.പി.എൽ മത്സരത്തിന് ശേഷം നിലത്തു ഉപേക്ഷിക്കപ്പെട്ട കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ പതാകകൾ ശേഖരിക്കുന്ന എസ്. ആർ.കെയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ഇടംപിടിച്ചിരുന്നു. വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ നടന്റെ സിമ്പിളിസിറ്റിയെ പുകഴ്ത്തി ആരാധകർ എത്തിയിരുന്നു.
ഇന്നലെ നടന്ന ഐ.പി.എല്ലിൽ ലഖ്നോ സൂപ്പർ ജയന്റ്സിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് എട്ട് വിക്കറ്റിന് വിജയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.