ഷാറൂഖ് ഖാന്റെ പത്താൻ പ്രൈമിൽ; തീയതി പുറത്ത്

 ബോളിവുഡ് സിനിമാ ലോകത്ത് വൻ മാറ്റം സൃഷ്ടിച്ച ചിത്രമാണ് ഷാറൂഖ് ഖാന്റെ പത്താൻ. സൂപ്പർ താരങ്ങളുടെ ബിഗ് ബജറ്റ് ചിത്രങ്ങൾ നിരാശയോടെ തിയറ്റർ വിട്ടപ്പോഴാണ് പത്താൻ പ്രദർശനത്തിനെത്തിയത്. അഞ്ച് വർഷത്തിന് ശേഷം പ്രദർശനത്തിനെത്തിയ കിങ് ഖാൻ ചിത്രമായത് കൊണ്ട് തന്നെ പത്താൻ ഏറെ പ്രതീക്ഷയായിരുന്നു ജനങ്ങൾക്ക് നൽകിയത്. 2023 ജനുവരി 25 തിയറ്ററുകളിൽ എത്തിയ ചിത്രം പ്രേക്ഷകരെ ഒരു രംഗത്തിൽ പോലും നിരാശപ്പെടുത്തിയിട്ടില്ല.

ഒന്നാം ദിവസം 100 കോടി ക്ലബ്ബിൽ ഇടം പിടിച്ച പത്താൻ ഇപ്പോഴും തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്.1046 കോടി രൂപയാണ് ഇതിനോടകം നേടിയിരിക്കുന്നത്.  ബോളിവുഡ് ചിത്രം സ്വന്തമാക്കുന്ന മികച്ച കളക്ഷനാണിത്.

തിയറ്ററുകളിൽ വൻ വിജയം നേടിയ പത്താൻ ഒ.ടി.ടി റിലീസിനൊരുങ്ങുകയാണ്.  ആമസോൺ പ്രൈമാണ് ചിത്രത്തിന്റെ ഒ.ടി.ടി റൈറ്റ് സ്വന്തമാക്കിയത്. ഇപ്പോഴിതാ സ്ട്രീമിങ് തീയതി ഔദ്യോഗികമായി വെളിപ്പെടുത്തിയിരിക്കുകയാണ് പ്രൈം. മാർച്ച് 22 നാണ് ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിലായി ചിത്രം പ്രദർശനത്തിനെത്തുന്നത്. 

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒ.ടി.ടി റിലീസാണ് പത്താന്റേത്.


Tags:    
News Summary - Shah Rukh Khan’s Pathaan to make streaming debut on Mar 22 On Prime Video

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.