2023 ൽ ഏറ്റവും കൂടുതൽ ചർച്ചയായ നടനാണ് ഷാറൂഖ് ഖാൻ. പോയവർഷം പുറത്തിറങ്ങിയ എസ്. ആർ.കെയുടെ പത്താൻ, ജവാൻ, ഡങ്കി തുടങ്ങിയ ചിത്രങ്ങൾ വൻ വിജയമായിരുന്നു. 2500 കോടിയാണ് ഈ മൂന്ന് ചിത്രങ്ങൾ ബോക്സോഫീസിൽ നിന്ന് സമാഹരിച്ചത്. ജവാനും പത്താനും1000 കോടി നേടിയിരുന്നു.
ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഇടംപിടിക്കുന്നത് ദാദാ സാഹിബ് ഫാൽക്കെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവല്‍ പുരസ്കാര വേദിയിൽ നിന്നുളള ഷാറൂഖ് ഖാന്റെ വാക്കുകളാണ്. ഷാറൂഖായിരുന്നു മികച്ച നടൻ. ആറ്റ്ലി സംവിധാനം ചെയ്ത ജവാൻ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് നടന് പുരസ്കാരം ലഭിച്ചത്. നടന്റെ വാക്കുകൾ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.
'എന്നെ മികച്ച നടനുള്ള അവാർഡിനായി പരിഗണിച്ച ജൂറിയോട് നന്ദി പറയുന്നു. മികച്ച നടനുള്ള പുരസ്കാരം ലഭിച്ചിട്ട് വളരെക്കാലമായി. ഇനി എനിക്ക് കിട്ടില്ലെന്ന് തോന്നി. അതിനാല്‍, ഈ പുരസ്കാരത്തിൽ ഞാന്‍ അങ്ങേയറ്റം സന്തോഷിക്കുന്നു. എനിക്ക് അവാര്‍ഡുകള്‍ വളരെ ഇഷ്ടമാണ്. ഞാന്‍ കുറച്ച് അത്യാഗ്രഹിയാണ്.- ഷാറൂഖ് ഖാൻ മികച്ച നടനുള്ള പുരസ്കാരം സ്വീകരിച്ചുക്കൊണ്ട് പറഞ്ഞു.
2023 സെപ്റ്റംബർ ഏഴിനാണ് ജവാൻ റിലീസ് ചെയ്തത്. കഴിഞ്ഞ വര്‍ഷത്തെ ബോളിവുഡിലെ ഏറ്റവും സൂപ്പര്‍ഹിറ്റായ ചിത്രങ്ങളില്‍ ഒന്നായിരുന്നു ഇത്. ആറ്റ്ലി സംവിധാനം ചെയ്ത ചിത്രത്തിന് നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിരുന്നു. ഡിസംബറിൽ പുറത്തിറങ്ങിയ ഡങ്കിക്ക് ശേഷം ഷാറൂഖ് ഖാന്റേതായി ചിത്രങ്ങളൊന്നും തിയറ്ററുകളിലെത്തിയിട്ടില്ല. 2024 ൽ നടൻ പുതിയ ചിത്രങ്ങളൊന്നും നടൻ പ്രഖ്യാപിച്ചിട്ടില്ല.
https://www.madhyamam.com/entertainment/movie-news/shah-rukh-khans-viral-award-speech-havent-won-best-actor-in-a-while-seemed-like-i-wouldnt-again-1260223
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.