ഷാജു ശ്രീധറി​െൻറയും-ചാന്ദിനിയുടെയും മകൾ സിനിമയിലേക്ക്​; Std.X-E 99 ബാച്ചിന്​ സ്വച്ച്​ ഓൺ

താരദമ്പതികളായ ഷാജു ശ്രീധര്‍-ചാന്ദിനി എന്നിവരുടെ മകള്‍ നന്ദന ഷാജു നായികയാവുന്ന ചിത്രമാണ് " Std.X-E 99 Batch ". ജോഷി ജോണ്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തി​െൻറ പൂജയും സ്വിച്ചോണ്‍ കര്‍മ്മവും ഇന്ന് ഇടപ്പള്ളി അഞ്ചുമന ദേവീ ക്ഷേത്രാങ്കണത്തില്‍ വെച്ച് നടന്നു.

മിനി മാത്യു പ്രൊഡക്ഷന്‍സി​െൻറ ബാനറില്‍ മിനി മാത്യു ,ഡേവിഡ് ജോണ്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ നോയല്‍ ഗീവര്‍ഗ്ഗീസ്, സലീംകുമാര്‍, കിച്ചു ടെല്ലസ്, കോട്ടയം നസീര്‍, ചെമ്പില്‍ അശോകന്‍, ബിറ്റോ ഡേവീസ്, ശ്രീജിത്ത് പെരുമന, സുജിത്, അനീഷ്,അസ്ഹര്‍, അനീഷ് ഗോപാല്‍, ചിനു കരുവിള, ഗീതി സംഗീത എന്നിവരാണ് മറ്റു താരങ്ങള്‍. നവംബര്‍ 26ന് കോട്ടയത്ത് ചിത്രീകരണം ആരംഭിക്കും.


ഛായാഗ്രഹണം മധേഷ് നിര്‍വ്വഹിക്കുന്നു. രഞ്ജിത്ത് ചിറ്റാഡേ എഴുതിയ വരികള്‍ക്ക് അരുണ്‍ രാജ് സംഗീതം പകരുന്നു. കോ പ്രൊഡ്യൂസര്‍-മധേഷ്, സെല്‍വ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-ബിനോയ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-വിനോദ് പറവൂര്‍, കല-കോയാസ്,

മേക്കപ്പ്-ലിബിന്‍ മോഹനന്‍,വസ്ത്രാലങ്കാരം-അയ്യപ്പന്‍ ആര്‍ നാഥ്,സ്റ്റില്‍സ്-ശ്രീനി മഞ്ചേരി,പരസ്യക്കല-മനു ഡാന്‍വിസി,എഡിറ്റര്‍-ഷാജു വി ഷാജി, അസോസിയേറ്റ് ഡയറക്ടര്‍-സിജോ ജോസഫ്,പ്രൊജക്റ്റ് കോ ഒാര്‍ഡിനേറ്റര്‍-രാജീവ് എസ്,സൗണ്ട്-രഞ്ജു രാജ് മാത്യു.

Tags:    
News Summary - shaju and chandinis daughter new movie switch on

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.