വീണ്ടും ഷമ്മി തിലകൻ; ഇക്കുറി വിഡിയോയിലൂടെ വിമർശനം

മലയാളത്തിലെ സിനിമ അഭിനേതാക്കളുടെ സംഘടനയായ അമ്മക്കെതിരെ പരോക്ഷ വിമർശനവുമായി ഷമ്മി തിലകൻ. ഇതാണെടാ അമ്മ, ഇതായിരിക്കണമെ​ടാ അമ്മ എന്ന ക്യാപ്​ഷനോടെ ഫേസ്​ബുക്കിൽ ഷമ്മി പങ്കുവെച്ച വിഡിയോയാണ്​ ചർച്ചയാവുന്നത്​​. Full View

പരുന്തിൽ നിന്ന്​ ത​െൻറ കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിക്കുന്ന തള്ളക്കോഴിയാണ്​ വിഡിയോയിലുള്ളത്​. കോഴിക്കുഞ്ഞിനെ ചിറകിനുള്ളിലൊതുക്കി പരുന്തിനെതിരെ പോരടിക്കുകയാണ്​ തള്ളകോഴി ചെയ്യുന്നത്​. ഷമ്മി തിലകൻ പങ്കുവെച്ച വിഡിയോ അമ്മ സംഘടനയെയാണ്​ ഉദ്ദേശിച്ചതെന്ന് അഭിപ്രായവുമായി പലരും രംഗത്തെത്തിയിട്ടുണ്ട്​. ​ നേരത്തെയും ഷമ്മി തിലകൻ അമ്മ സംഘടനയെ ശക്​തമായി വിമർശിച്ച്​ രംഗത്തെത്തിയിരുന്നു.

Tags:    
News Summary - Shammi Thilakan on amma issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.