കൊച്ചി: നടി ഷംനാ കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ മുഖ്യപ്രതികള്‍ക്ക് ജാമ്യം. ഒന്നാം പ്രതി റഫീഖ് ഉള്‍പ്പെടെ നാല് പേര്‍ക്കാണ് എറണാകുളം ജുഡിഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. ഷംനയുടെ പരാതിയില്‍ അന്വേഷണം തുടങ്ങിയിട്ട് രണ്ട് മാസം പിന്നിട്ടെങ്കിലും ഇതുവരെ കുറ്റപത്രം സമർപ്പിച്ചിട്ടില്ല.
വരനായി അഭിനയിച്ച് ഷംനയുടെ വീട്ടിലെത്തിയ ഒന്നാം പ്രതി റഫീഖ്, ബന്ധുക്കളായി അഭിനയിച്ച രണ്ടാം പ്രതി രമേശന്‍, മൂന്നാം പ്രതി ശരത്, നാലാം പ്രതി അഷറഫ് എന്നിവര്‍ക്കാണ് എറണാകുളം ജുഡിഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപക്ക് ആനുപാതികമായി രണ്ട് ആൾ ജാമ്യം വെണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. ആഴ്ചയിൽ ഒരു ദിവസം അന്വേഷണ ഉദ്യോഗസ്ഥൻ മുൻപാകെ ഹാജരാകണം. പാസ്‌പോർട്ട് കോടതിയിൽ ഹാജരാക്കണം. കേരളം വിട്ടുപോകരുത് തുടങ്ങിയ കാര്യങ്ങളും കോടതി വ്യവസ്ഥ ചെയ്തിട്ടുണ്ട്. കേസിൽ നാലു പ്രതികൾക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.
ജൂൺ 24നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഷംനക്ക് വിവാഹാലോചനയുമായി നാലംഗ സംഘം വീട്ടിലെത്തി. ആ സമയം ഷംനയുടെ അമ്മ മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. കാര്യങ്ങൾ പറഞ്ഞ ശേഷം സംഘം ഷംനയുടെ വീടിന്‍റെ ദൃശ്യങ്ങൾ ഫോണിൽ പകർത്തി ഇവർ കടന്നു കളഞ്ഞു. സംശയം തോന്നിയ ഷംനയുടെ അമ്മ പൊലീസിൽ പരാതി നൽകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.