ഇന്ദ്രൻസ്, ഷറഫുദ്ദീൻ, അജു വർഗീസ്, എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഷാഫി സംവിധാനം ചെയ്യുന്ന ആനന്ദം പരമാനന്ദം എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ഒരു ക്ലീൻ എന്റെർടൈനറാണ് ഈ ചിത്രമെന്നാണ് ട്രെയിലർ നൽകുന്ന സൂചന.
കിസ്മസ് റിലീസായി എത്തുന്ന ചിത്രത്തിൽ ബൈജു സന്തോഷ്, സാദിഖ്, അനഘ നാരായണൻ, കൃഷ്ണ ചന്ദ്രൻ. വനിതാ കൃഷ്ണചന്ദ്രൻ. നിഷാ സാരംഗ്, തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
എം.സിന്ധുരാജാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സപ്ത തരംഗ് ക്രിയേഷൻസ് നിർമിക്കുന്ന ഈ ചിത്രം ഡിസംബർ 23 ന് പ്രദർശനത്തിനെത്തുന്നു. മനോജ് പിള്ള ക്യാമറയും ഷാൻ റഹ്മാൻ സംഗീത സംവിധാനവും നിർവഹിക്കുന്നു. എഡിറ്റിങ് - സാജൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.