മോഹൻ ലാൽ- ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ. കഴിഞ്ഞ ദിവസം മോഹൻലാലാണ് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ ചിത്രത്തെ കുറിച്ച് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 'തന്റെ അടുത്ത സിനിമ ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച സംവിധായകനായ ലിജോ ജോസിനൊപ്പമാണെന്നും അദ്ദേഹത്തിനൊപ്പം ഒന്നിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്നുമാണ് മോഹൻലാൽ ചിത്രം പങ്കുവെച്ച് കൊണ്ട് സോഷ്യൽ മീഡിയയിൽ കുറിച്ചത്. എന്നാൽ സിനിമയുടെ പേരോ, കഥാപാത്രത്തിനെ കുറിച്ചോ വെളിപ്പെടുത്തിയിട്ടില്ല.
ഷിബു ബേബി ജോണിന്റെ ഉടമസ്ഥതയിലുള്ള ജോൺ ആന്‍ഡ് മേരി ക്രിയേറ്റീവും മാക്സ്‍ലാബും സെഞ്ച്വുറി ഫിലിംസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഇപ്പോഴിതാ പുതിയ ചിത്രത്തെ കുറിച്ചുള്ള വെളിപ്പെടുത്തലുമായി ഷിബു ബേബി ജോൺ എത്തിയിരിക്കുകയാണ്. പ്രതിഭയും പ്രതിഭാസവും ഒന്നിക്കുന്നു എന്ന് ആമുഖമായി പറഞ്ഞു കൊണ്ടാണ് ചിത്രത്തെ കുറിച്ച് പങ്കുവെച്ചിരിക്കുന്നത്.
'മലയാളത്തിന്റെ അഭിമാനമായ The Complete Actor മോഹൻലാലും മലയാളത്തിലെ അതുല്യ പ്രതിഭ ലിജോ ജോസ് പെല്ലിശ്ശേരിയുമായി കൈകോർത്ത് ഞങ്ങളുടെ ആദ്യ സിനിമാ സംരംഭം പ്രേക്ഷകരിലേക്ക് എത്തുകയാണ്. സന്തോഷവും അഭിമാനവും നിറഞ്ഞ ഈ യാത്രയിൽ ജോൺ ആൻഡ് മേരി ക്രിയേറ്റീവ് ലിമിറ്റഡിനൊപ്പം മാക്സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരുമുണ്ട്. നിങ്ങളെപോലെ തന്നെ ഞങ്ങളും ആവേശഭരിതരാണ്. വെള്ളിത്തിരയില്‍ അത്ഭുതം വിരിയുന്ന ആ അസുലഭനിമിഷത്തിനായി ഞങ്ങളും കാത്തിരിക്കുന്നു'- താരങ്ങളോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ട് കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.