ചാവേർ കണ്ടു, വ്യാജപ്രചാരണങ്ങളിൽ വഞ്ചിതരായി മികച്ച സിനിമാനുഭവം നഷ്ടപ്പെടുത്തരുത് -ഷിബു ബേബി ജോൺ

കാലിക പ്രസക്തിയുള്ള രാഷ്ട്രീയ സാമൂഹിക പ്രശ്‌നങ്ങളുടെ ചില നേർക്കാഴ്ചകളുമായി പ്രേക്ഷകരിലേക്ക് എത്തിയ ടിനു പാപ്പച്ചൻ ചിത്രം ചാവേർ വിജയകരമായി പ്രദർശനം തുടരുകയാണ്. തന്റെ മുൻചിത്രങ്ങളെ അപേക്ഷിച്ച് ഒരു ഇമോഷണൽ ത്രില്ലറായിട്ടാണ് ടിനു പാപ്പച്ചൻ ചിത്രം ഒരുക്കിയിരിക്കുന്നത്. നടനും സംവിധായകനുമായ ജോയ് മാത്യുവിന്റേതാണ് തിരക്കഥ. ഇപ്പോഴിതാ ചിത്രത്തെ പിന്തുണച്ച് മോഹൻലാൽ - ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബൻ എന്ന ചിത്രത്തിന്റെ നിർമാതാവും രാഷ്ട്രീയ നേതാവുമായ ഷിബു ബേബി ജോൺ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വാക്കുകൾ ശ്രദ്ധേയമാവുകയാണ്.

ചാവേർ മികച്ച കാഴ്ചാനുഭവമാണ് നൽകുന്നതെന്നും വ്യാജപ്രചാരണങ്ങളിൽ വഞ്ചിതരായി മികച്ച സിനിമാനുഭവം നഷ്ടപ്പെടുത്തരുതെന്നുമാണ് ഷിബു ബേബി ജോൺ പറയുന്നത്. ഈ ചിത്രത്തിലെ കഥാപാത്രങ്ങളെ നമുക്ക് ചുറ്റും കാണാം. നമ്മൾ ജീവിക്കുന്ന സമൂഹത്തിലെ രാഷ്ട്രീയ അപചയവും രാഷ്ട്രീയത്തിനുള്ളിലെ ജാതീയതയുമെല്ലാം തുറന്നു കാട്ടാൻ ഈ ചിത്രത്തിന് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'ഞാനിന്ന് ചാവേർ കണ്ടു. ചിത്രം മുന്നോട്ടുവയ്ക്കുന്ന പ്രമേയത്തിന്റെ സമകാലിക പ്രസക്തി കൊണ്ടും പ്രേക്ഷകരെ പിടിച്ചിരുത്തുന്ന മേക്കിങ് സ്റ്റൈൽ കൊണ്ടും അഭിനേതാക്കളുടെ പ്രകടനം കൊണ്ടും മികച്ചൊരു ചിത്രമാണ് ചാവേർ. സിനിമ കണ്ടിറങ്ങിയവരുടെയെല്ലാം മനസ് നിറയ്ക്കാൻ ഈ ചിത്രത്തിന് കഴിയുന്നുവെന്നത് നിസ്സാരമല്ല. ഈ ചിത്രത്തിലെ കഥാപാത്രങ്ങളെ നമുക്ക് ചുറ്റും കാണാം. നമ്മൾ ജീവിക്കുന്ന സമൂഹത്തിലെ രാഷ്ട്രീയ അപചയവും രാഷ്ട്രീയത്തിനുള്ളിലെ ജാതീയതയുമെല്ലാം തുറന്നുകാട്ടാൻ ഈ ചിത്രത്തിന് സാധിച്ചിട്ടുണ്ടെന്നത് അഭിനന്ദനാർഹമാണ്.

എന്നാൽ, ഈ ചിത്രത്തെ തകർക്കാൻ ആദ്യദിനം മുതൽ തന്നെ ബോധപൂർവ്വമായ ശ്രമങ്ങൾ പല കോണുകളിൽ നിന്നും ഉയർന്നുവരുന്നുണ്ട്. കാണുക പോലും ചെയ്യാതെ ഒരു നല്ല സിനിമയ്ക്കെതിരെ ഡിഗ്രേഡിങ് നടത്തുന്നത് ഈ സിനിമ തുറന്നു പിടിക്കുന്ന കണ്ണാടിയിൽ സ്വന്തം വൈകൃതം ദർശിക്കുന്നവരാണ്, ഈ സിനിമ പറയുന്ന വസ്തുതകൾ ജനങ്ങളിലേക്ക് എത്തരുതെന്ന് ആഗ്രഹിക്കുന്നവരാണ്. ആ കുഴിയിൽ നാം വീഴരുത്. ചാവേർ നാമോരോരുത്തരും തിയറ്ററിൽ തന്നെ പോയി കാണേണ്ട സിനിമയാണ്. വ്യാജപ്രചാരണങ്ങളിൽ വഞ്ചിതരായി മികച്ച സിനിമാനുഭവം നാം നഷ്ടപ്പെടുത്തരുത്. മനോഹരമായ ഒരു തിയറ്റർ അനുഭവം സമ്മാനിച്ചതിന് സംവിധായകൻ ടിനു പാപ്പച്ചനും തിരക്കഥാകൃത്ത് ജോയ് മാത്യുവിനും അഭിനന്ദനങ്ങൾ'- ഷിബു ബേബി ജോൺ കുറിച്ചു.ാ

കുഞ്ചാക്കോ ബോബൻ, ആന്റണി വർ​ഗീസ്, അർജുൻ അശോകൻ, മനോജ് കെ.യു, സം​ഗീത, ജോയ് മാത്യു എന്നിവരാണ് ചാവേറിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അതേസമയം ഷിബു ബോബിജോൺ ആദ്യമായി നിർമിക്കുന്ന ലിജോ ജോസ് പെല്ലിശ്ശേരി-മോഹൻലാൽ ചിത്രം മലൈക്കോട്ടൈ വാലിബൻ റിലീസിനൊരുങ്ങുകയാണ്. 2024 ജനുവരി 25-ന് ചിത്രം തിയറ്ററുകളിലെത്തും.


Full View


Tags:    
News Summary - Shibu Baby John Pens About tinu pappachan and joy mathew Movie Chaver

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.