സ്ത്രീകൾ ആദ്യം പൊരുതേണ്ടത് സ്വന്തം വീട്ടിൽ ജീവിക്കാനും മരിക്കാനുമുള്ള അവകാശത്തിന് -ഷൈൻ ടോം ചാക്കോ

 ജനിച്ചു വളർന്ന വീട്ടിൽ തന്നെ ജീവിക്കാനും മരിക്കാനുമുള്ള അവകാശത്തിനായാണ് സത്രീകൾ ആദ്യം പൊരുതേണ്ടതെന്ന് നടൻ ഷൈൻ ടോം ചാക്കോ. ഒരു സ്ത്രീക്ക് ജനിച്ചു വളർന്ന വീട്ടിൽ ജീവിക്കാനും മരിക്കാനുമുള്ള അവകാശമില്ല. ആദ്യം അതിനാണ് പൊരുതേണ്ടതെന്ന് നടൻ അടുത്തിടെ ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

'എന്തിനാണ് സ്ത്രീകൾ തനിക്ക് യാതൊരു പരിചയവുമില്ലാത്ത വീട്ടിൽപ്പോയി ജീവിതം തുടങ്ങുന്നത്. ജനിച്ച വീട്ടിൽ ജീവിക്കാനും മരിക്കാനുമുളള സ്വാതന്ത്ര്യത്തിന് വേണ്ടി ഏതെങ്കിലും ഒരു സ്ത്രീ പൊരുതിയിട്ടുണ്ടോ. അങ്ങനെയാണെങ്കിൽ സ്വന്തം വീട്ടിലാണ് ആദ്യം പൊരുതേണ്ടത്. അപ്പോൾ പറയും അങ്ങനെയേ ഒരു കുടുംബം ഉണ്ടാവൂ എന്ന്. ഇതൊക്കെ നിങ്ങളോട് പറയുന്നത് പുറത്ത് നിൽക്കുന്ന പുരുഷനല്ലല്ലോ‍? അതിനെയാണ് ആദ്യം ചോദ്യം ചെയ്യേണ്ടത്- ഷൈൻ പറഞ്ഞു.

ഇത്തരം കാര്യങ്ങൾ ചോദ്യം ചെയ്യുന്ന ആണുങ്ങളോട് പെൺകുട്ടികൾ പറയണം നിങ്ങൾ വിവാഹം കഴിച്ചു പൊയ്ക്കോളൂ, ഞങ്ങൾ കുടുംബത്തിൽ ഇരിക്കാമെന്ന്. അതാണ് സമത്വവും സ്വാതന്ത്ര്യവും. എന്നാൽ അങ്ങനെ ആരും പറയുമെന്ന് തോന്നുന്നില്ല. വീട്ടിൽ നിന്ന് രക്ഷപ്പെടാനാണ് എല്ലാ പെൺകുട്ടികളും നോക്കുന്നത്- നടൻ കൂട്ടിച്ചേർത്തു.

Tags:    
News Summary - Shine Tom Chacko Opens Up About Women Rights at Her Home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.