ധനുഷ് ചിത്രം 'ഡി 51'ന്‍റെ ചിത്രീകരണം നിർത്തിവെപ്പിച്ച് പൊലീസ്

മുംബൈ: ധനുഷിന്‍റെ ചിത്രമായ 'ഡി 51'ന്‍റെ ചിത്രീകരണം നിർത്തിവെപ്പിച്ച് പൊലീസ്. ചിത്രീകരണം ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നു എന്ന പരാതി ലഭിച്ചതിനെ തുടർന്നാണ് പൊലീസ് ഇടപെട്ട് ചിത്രീകരണം നിർത്തിവെപ്പിച്ചത്.

ഷൂട്ടിങ് കാണാൻ തടിച്ചുകൂടിയ ജനക്കൂട്ടത്തെത്തുടർന്ന് തിരുപ്പതി നഗരത്തിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. തുടർന്ന് ക്ഷേത്രത്തിലേക്കുള്ള ഭക്തരെ പൊലീസ് വഴിതിരിച്ചുവിട്ടു. അസൗകര്യത്തെക്കുറിച്ച് ഭക്തർ പരാതിപ്പെട്ടതിനെ തുടർന്ന് പൊലീസ് ഷൂട്ടിങ് നിർത്തിവെക്കാൻ അണിയറപ്രവർത്തകരോട് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ പൊതുസ്ഥലത്ത് ചിത്രീകരിക്കുന്നതിന് ആവശ്യമായ അനുമതികൾ നേരത്തെ തന്നെ നേടിയിരുന്നു ചിത്രീകരണം നടത്തിയിരുന്നത്.

ശേഖർ കമ്മുല സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് 'ഡി 51'. ധനുഷിനൊപ്പം നാഗാർജുന, രശ്മിക മന്ദാന എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

Tags:    
News Summary - Shoot of Dhanush's 'D51' causes traffic in Tirupati, police halt shoot

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.