കോഴിക്കോട്: ലോകത്തിന്‍റെ ഇന്നത്തെ അവസ്ഥയും നാളത്തെ സത്യവും അറിയിച്ച് എൽ.കെ പ്രൊഡക്ഷൻസ് ഇന്‍റർനാഷണലിന്‍റെ ബാനറിൽ രാജേഷ് പുത്തൻപുരയിൽ രചന നിർവ്വഹിച്ച് സംവിധാനം ചെയ്ത ഹ്രസ്വ ചിത്രമായ 'മെയ്ഡ് ഇൻ' ന്‍റെ ട്രെയിലർ ശ്രദ്ദേയമാകുന്നു. അന്താരാഷ്ട്രയുദ്ധത്തിൽ കാൽ നഷ്ടപ്പെട്ട് വിശ്രമജീവിതം നയിക്കുന്ന ഒരു റിട്ടയേർഡ് പട്ടാളക്കാരന്‍റെ പുറംകാഴ്ച്ചകളിലൂടെ തുറന്ന് കാട്ടുന്നത് വരാനിരിക്കുന്ന സത്യങ്ങളെയാണ്. ആപത്തുകൾ കൃത്രിമമായി സൃഷ്ടിച്ചു കൊണ്ട്, ലോകത്തെ മുഴുവൻ വിശ്വസിപ്പിച്ച് കൊണ്ട് ലോകത്താകമാനം ദുരിതം വിതച്ച് കച്ചവടത്തിന്‍റെ കണക്കുകൂട്ടലുകളും ലാഭവും മാത്രം നോക്കുന്ന ഒരു രാജ്യത്തിന്‍റെ കൊടുംക്രൂരതകളും കച്ചവട തന്ത്രങ്ങളുമാണ് ഈ ഹ്രസ്വച്ചിത്രത്തിലൂടെ തുറന്നുകാട്ടുന്നത്.
ഏറെ വർഷങ്ങളുടെ കണക്കുകൂട്ടലുകളുടെയും ഗൂഢാലോചനയുടെയും അനന്തരഫലമായി യുദ്ധസമാനമായ ഒരന്തരീക്ഷം സൃഷ്ടിച്ചെടുത്ത് അതിലൂടെ കച്ചവടത്തിന്‍റെ ഏകാധിപത്യ സ്വഭാവമുള്ള അപകടകരമായ അവസ്ഥയിലേക്ക് ലോകത്തെ കൊണ്ടുപോകാൻ ആഗ്രഹിക്കുന്ന ഒരു രാജ്യത്തിന്‍റെ നിഗൂഢ പ്രവർത്തികളിലേക്ക് പ്രേക്ഷകന്‍റെ ശ്രദ്ധയെ ആകർഷിക്കുകയാണ് ഈ ചിത്രം ചെയ്യുന്നത്. ചന്ദ്രൻ പണിക്കർ, സെബാസ്റ്റ്യൻ ജോൺ പേരായിൽ, രാജേഷ് കണ്ണകി, അനിൽ ചാക്കോ, സുരേഷ് ബ്ളാമറ്റം, ഡാർലി സഞ്ജീവ് എന്നിവർ അഭിനയിക്കുന്നു.
ഛായാഗ്രഹണം - ടി. ഷമീർ മുഹമ്മദ്, എഡിറ്റിംഗ് - സുജിത്ത് സഹദേവ്, കല- മിൽട്ടൺ തോമസ്, ചമയം - അനൂപ് മൂവാറ്റുപുഴ, കോസ്റ്റ്യും - ടീനാ എൽവിസ്, അസ്സോസിയേറ്റ് ഡയറക്ടർ - അഭയ്കൃഷ്ണ യു, പ്രൊഡക്ഷൻ കൺട്രോളർ - രമേഷ് വെസ്റ്റേൺ സ്പീക്കർ, പശ്ചാത്തലസംഗീതം - യുനസിയോ, ഡി.ഐ - രഞ്ജിത്ത് ആർ, സൗണ്ട് സ്പെഷ്യൽ എഫക്ട് - ടീം കെ , ഫൈനൽ മിക്സിംഗ് - ജയ്സൺ കോട്ടകുളം, സ്‌റ്റുഡിയോ - കെ സ്‌റ്റുഡിയോസ് കൊച്ചി, സ്റ്റോറിബോർഡ് - സുധീർ , ക്യാമറ യൂണിറ്റ് - മാർക്ക് ഫോർ , ഡിസൈൻസ് - സജീഷ് എം ഡിസൈൻ, സ്റ്റിൽസ് - ഇക്കുട്ട്സ് രഘു , പി.ആർ.ഒ - അജയ് തുണ്ടത്തിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.