'ശുഭദിനം' വരുന്നു, ഇന്ദ്രൻസും ഗിരീഷ് നെയ്യാറും പ്രധാന വേഷത്തിൽ

ഇന്ദ്രൻസും ഗിരീഷ് നെയ്യാറും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമായ 'ശുഭദിനം' ചിത്രീകരണം പൂർത്തിയായി. ജീവിതത്തിൽ നാം എടുക്കുന്ന തീരുമാനങ്ങളും അതിന്‍റെ വൈവിധ്യ പരിണിത ഫലങ്ങളുമെല്ലാം നർമ്മം കലർത്തി അവതരിപ്പിക്കുന്ന ചിത്രമാണ് ശുഭദിനം. നെയ്യാർ ഫിലിംസിന്‍റെ ബാനറിൽ ഗിരീഷ് നെയ്യാർ നിർമ്മാണവും ശിവറാം മണി എഡിറ്റിംഗും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രം തിരുവനന്തപുരത്തും പരിസര പ്രദേശങ്ങളിലുമായാണ് പൂർത്തിയായയത്. ഹരീഷ് കണാരൻ, ജയകൃഷ്ണൻ, രചന നാരായണൻകുട്ടി, ബൈജു സന്തോഷ്, മറീന മൈക്കിൾ, മാലാ പാർവ്വതി, അരുന്ധതി നായർ, ഇടവേള ബാബു, കോട്ടയം പ്രദീപ്, മീരാ നായർ, അരുൺകുമാർ, നെബീഷ് ബെൻസൻ എന്നിവരും വേഷമിടുന്നു.

രചന - വി.എസ് അരുൺകുമാർ , ഛായാഗ്രഹണം - സുനിൽപ്രേം എൽ എസ്, പ്രോജക്ട് ഡിസൈനർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - നാസിം റാണി, ഗാനരചന - ഗിരീഷ് നെയ്യാർ, സംഗീതം - അർജുൻ രാജ്കുമാർ , പ്രൊഡക്ഷൻ കൺട്രോളർ - രാജീവ് കുടപ്പനക്കുന്ന്, കല-ദീപു മുകുന്ദപുരം , ചമയം - മുരുകൻ കുണ്ടറ, കോസ്റ്റ്യുംസ് -അജയ് എൽ കൃഷ്ണ, ഡിസൈൻസ് - ജോണി ഫ്രെയിംസ്, സ്റ്റിൽസ് - മൃതുൽ വിശ്വനാഥ്, വിൻസിലോപ്പസ്, ധനിൽകൃഷ്ണ, പി ആർ ഒ - അജയ് തുണ്ടത്തിൽ.

Tags:    
News Summary - shubhadinam releasin soon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.