സഹോദരൻ അഭിഷേക് ബച്ചനെതിരെ പ്രചരിക്കുന്ന ട്രോളുകൾ ഏറെ വേദനിപ്പിക്കുന്നതായി ശ്വേത ബച്ചൻ. മകൾ നവ്യ നവേലി നന്ദയുടെ പോഡ്കാസ്റ്റിലാണ് ഇക്കാര്യം പറഞ്ഞത്. പിതാവ് അമിതാഭ് ബച്ചനെതിരെയുള്ള ട്രോളുകൾ കാണുമ്പോൾ വിഷമം തോന്നാറില്ലെന്നും എന്നാൽ സഹോദരനെ കുറിച്ച് പറയുന്നത് ഏറെ വിഷമിപ്പിക്കാറുണ്ടെന്നും ശ്വേത ബച്ചൻ കൂട്ടിച്ചേർത്തു.
ജനങ്ങൾ പിതാവ് അമിതാഭ് ബച്ചനുമായി സഹോദരൻ അഭിഷേകിനെ താരതമ്യം ചെയ്യുന്നത് ന്യായമായ കാര്യമല്ല. വിമർശനങ്ങൾ വരുമ്പോൾ പിതാവിനേക്കാൾ സഹോദരനെ സംരക്ഷിക്കാനാണ് തോന്നാറുള്ളതെന്നും ശ്വേത കൂട്ടിച്ചേർത്തു.
ഇതെ അഭിപ്രായമാണ് നവ്യയും പറഞ്ഞത്. ഒരു കുടുംബത്തിലെ ഒരാള വെച്ച് മറ്റൊരാളെ താരതമ്യം ചെയ്യുന്നത് ശരിയല്ല. എനിക്ക് നാനയോട് (അമിതാഭ് ബച്ചൻ) അത് തോന്നുന്നില്ല...കാരണം നാനയാണ്...എന്നാൽ എനിക്ക് അത് അനുഭവപ്പെടുന്നത് മാമുവിനോടാണ് (അഭിഷേക് ബച്ചൻ). കാരണം അദ്ദേഹത്തെ താരതമ്യപ്പെടുത്താനാവാത്ത ഒന്നിനോട് നിരന്തരം താരതമ്യം ചെയ്യുന്നത്. നിങ്ങൾ ഒരാളെ എന്തിനേക്കാളും വലുതായ ഒന്നിനോട് താരതമ്യം ചെയ്യുന്നത് പോലെയാണ് ഇത്. നിങ്ങൾ എട്ട് പോയിന്റ് നേടിയാൽ ആളുകൾ പറയും 'ഓ അവന്റെ അച്ഛൻ 10 സ്കോർ ചെയ്തുവെന്ന്.' പക്ഷേ അയാളുടെ നേട്ടം അവിടെ ആരും പരിഗണിക്കുന്നില്ല. പൂർണ്ണമായും അവഗണിക്കുന്നു, കാരണം അവന്റെ കുടുംബത്തിലെ മറ്റൊരാൾ അത് നന്നായി ചെയ്തു. അതിനർത്ഥം അദ്ദേഹം മോശക്കാരനാണെന്നല്ല. ഇത് വളരെ അറപ്പുളവാക്കുന്നതാണ്.- നവ്യ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.