22 വർഷങ്ങൾക്കുശേഷം സിബി മലയിലും രഞ്ജിത്തും ഒന്നിക്കുന്ന സിനിമയുടെ ചിത്രീകരണം തുടങ്ങി. ആസിഫ് അലിയാണ് നായകൻ. സിബി മലയിൽ സംവിധായകനും രഞ്ജിത് നിർമാതാവുമാണ്. സെപ്റ്റംബർ നാലിനായിരുന്നു സിനിമയുടെ പ്രഖ്യാപനം. കോഴിക്കോടാണ് ഷൂട്ടിംഗ് നടക്കുന്നത്.
1998ൽ റിലീസായ 'സമ്മർ ഇൻ ബെത്‌ലഹേം' എന്ന സിനിമയിലാണ് രഞ്ജിതും സിബി മലയിലും അവസാനമായി ഒന്നിച്ചത്. 'ഇരുപത്തിരണ്ട് വർഷം മുമ്പ് ഈ ദിവസം ഇതിലൊരാൾ തിരക്കഥാകൃത്തും ഒരാൾ സംവിധായകനുമായി സമ്മർ ഇൻ ബത്‌ലഹേം പുറത്തിറങ്ങി. ഇരുപത്തിരണ്ടു വർഷങ്ങൾക്ക് ശേഷം അതിലൊരാൾ നിർമാതാവും മറ്റൊരാൾ സംവിധായകനുമായി ഒരു ആസിഫ് അലി ചിത്രം ഈ വർഷം ആരംഭിക്കുകയാണ്' -പ്രഖ്യാപനവേളയിൽ രഞ്ജിത്ത് തെൻറ ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു.
രഞ്ജിത്തും പി.എം. ശശിധരനും പങ്കാളിത്തമുള്ള പ്രൊഡക്ഷൻ കമ്പനിയായ ഗോൾഡ് കോയിൻ മോഷൻ പിക്ച്ചർ കമ്പനിയാണ് നിർമാതാക്കൾ. നവാഗത രചയിതാവ് ഹേമന്ദിേൻറതാണ് തിരക്കഥ.
2015ൽ ഷൈൻ ടോം ചാക്കോ നായകനായ 'സൈഗാൾ പാടുകയാണ്' എന്ന സിനിമക്കു ശേഷം സിബി മലയിൽ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
റോഷൻ മാത്യു, രഞ്ജിത്ത്, വിജിലേഷ്, സുരേഷ് കൃഷ്ണ, അതുൽ, നിഖില വിമൽ, ശ്രീലക്ഷ്മി തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഛായാഗ്രഹണം പ്രശാന്ദ് രവീന്ദ്രനും സംഗീതം കൈലാസ് മേനോനും നിർവഹിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.