ചെന്നൈ: കേന്ദ്ര സർക്കാരിെൻറ ജനദ്രോഹ നടപടികൾക്കെതിരെ എന്നും ശക്തമായ രീതിയിൽ പ്രതികരിക്കാറുള്ള നടനാണ് സിദ്ധാർഥ്. കേന്ദ്രസർക്കാർ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പരാജയപ്പെട്ടതിനെതിരെയും രാജ്യത്തെ അലട്ടുന്ന ഓക്സിജൻ ക്ഷാമത്തിനെതിരെയും താരം കഴിഞ്ഞ ദിവസങ്ങളിൽ രൂക്ഷമായി പ്രതികരിച്ചിരുന്നു. എന്നാലിപ്പോൾ വാക്സിൻ ക്ഷാമത്തെ കുറിച്ചാണ് സിദ്ധാർഥ് ചോദ്യമുന്നയിക്കുന്നത്. രാജ്യം വാക്സിൻ ക്ഷാമം നേരിടുന്നുവെന്നും ജനങ്ങൾക്കുള്ള വാക്സിൻ എവിടെയെന്നും സിദ്ധാർഥ് ട്വിറ്ററിലൂടെ ചോദിച്ചു.
വർഷാവസാനത്തോടെ ഫൈസറിെൻറ കോവിഡ് വാക്സിൻ ഗുളികകൾ വിപണിയിലെത്തുമെന്ന വാർത്തയെ സ്വാഗതം ചെയ്യുന്നു. എന്നാൽ വാക്സിൻ ഇല്ലാത്ത സാഹചര്യത്തിൽ വാക്സിന് വേണ്ടി മുറവിളി കൂട്ടിയിട്ട് കാര്യമില്ലെന്നും, വാക്സിൻ എവിടെയെന്നും അദ്ദേഹം ചോദിച്ചു. ദേശീയ തലത്തിൽ വിഭവങ്ങളും ആവശ്യകതകളും പട്ടികപ്പെടുത്തുന്നതിന് കേന്ദ്ര സർക്കാരിന് ഒരു ഔദ്യോഗിക വാർ റൂം പോലുമില്ല. ആവശ്യമുള്ളതും ലഭ്യമായതുമായ വിഭവങ്ങൾ എന്തെല്ലാമാണെന്ന് കൃത്യമായി ആശയവിനിമയം നടത്താൻ കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരുകളും കാര്യക്ഷമമായ സംവിധാനം ഒരുക്കണമെന്നും അദ്ദേഹം ട്വീറ്റിലൂടെ നിർദേശിച്ചു.
രാജ്യത്തെ ആരോഗ്യ സംവിധാനം തകർന്നിട്ടില്ലെന്നും എന്നാൽ മികച്ച ഭരണത്തിെൻറ അഭാവത്തിൽ അത് താമസിയാതെ തകരുമെന്നും സിദ്ധാർഥ് തുറന്നടിച്ചു. പകർച്ചവ്യാധിക്കെതിരായ ഈ യുദ്ധത്തിൽ പങ്കുചേരുന്ന എല്ലാവര്‍ക്കും നന്ദി. പോരാട്ടത്തിൽ സഹായിക്കുന്ന ഓരോ ഹീറോയ്ക്കും സ്നേഹവും പിന്തുണയും അറിയിക്കുന്നു. നിങ്ങളുടെ സേവനത്തിന് നന്ദി." -അദ്ദേഹം പറഞ്ഞു.
ദീർഘ വീക്ഷണമില്ലാത്തതും അത്യാഗ്രഹികളുമായ ഭരണാധികാരികൾ കഴിഞ്ഞ വർഷം എല്ലാം ദുർവ്യയം ചെയ്ത് രാജ്യത്തിെൻറ ഭാവി തകർത്തു. കാര്യങ്ങൾ കൂടുതൽ വഷളാകാൻ പോവുകയാണ്, ഡോക്ടർമാർ മുന്നറിയിപ്പ് നൽകിത്തുടങ്ങി. ദേഷ്യം പ്രകടിപ്പിക്കുക.. ഒരിക്കലും മറക്കരുത്! അതേസമയം, ദയവായി സുരക്ഷിതരായിരിക്കുക... ഒരു മാസം നീണ്ടു നിൽക്കുന്ന രാജ്യവ്യാപക ലോക്ഡൗൺ മാത്രമാണ് ഇനിയുള്ള പോംവഴിയെന്ന് തോന്നുന്നു. നമുക്കത് താങ്ങാൻ കഴിയുമോ.. സങ്കടകരമെന്നു പറയട്ടെ, ഇത്തരമൊരു അവസ്ഥയിൽ എത്തുന്നത് നമുക്ക് ഒഴിവാക്കാമായിരുന്നോ...??? സിദ്ധാർഥ് ട്വിറ്ററിലൂടെ ചോദിച്ചു.
Read that there is chance of an anti viral COVID pill by the end of the year (pfizer). This is great. We need to vaccinate asap. However, no point in harping about getting vaccines if there are no vaccines. But where are the vaccines?
— Siddharth (@Actor_Siddharth) May 1, 2021
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.