ദുൽഖർ സൽമാൻ, മൃണാൽ താക്കൂർ, രശ്മിക മന്ദാന എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഹാനു രാഘവപുടി സംവിധാനം ചെയ്ത ചിത്രമാണ് സീതാരാമം. പിരിയോഡിക്കൽ റൊമാന്റിക് ചിത്രമായ സീതാരാമം ആഗസ്റ്റ് 5 നാണ് തിയറ്ററുകളിൽ എത്തിയത്. തെലുങ്ക്, മലയാളം, തമിഴ് ഭാഷയിൽ ആദ്യം എത്തിയ ചിത്രം പിന്നീട് ഹിന്ദിയിലും പ്രദർശനത്തിനെത്തിയിരുന്നു. ഭാഷവ്യത്യാസമില്ലാതെ പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്തു.
ഇപ്പോഴിതാ സീതാരാമം നൂറ് കോടി ക്ലബ്ബിൽ ഇടംപിടിച്ചിരിക്കുകയാണ്. ദുൽഖർ തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. റിലീസ് ചെയ്ത് 15 ദിവസം കൊണ്ട് 65 കോടി സ്വന്തമാക്കിയിരുന്നു. ഇതിന് മുൻപ് കുറുപ്പും മഹാനടിയുമായിരുന്നു ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ദുൽഖർ സൽമാൻ ചിത്രം.
ലഫ്റ്റന്റ് റാം എന്ന കഥാപാത്രത്തെയാണ് ദുൽഖർ ചിത്രത്തിൽ അവതരിപ്പിച്ചത്. സീതയായിട്ടാണ് മൃണാൽ എത്തിയത്. സുമന്തും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. സീതാരാമം പ്രദർശനത്തിനെത്തി ഒരു മാസം പിന്നിടുമ്പോൾ ദുൽഖറിന്റെ കരിയറിലെ വലിയ ഹിറ്റായി മാറുകയാണ് ചിത്രം.
ലഫ്റ്റനന്റ് റാം എന്ന കഥാപാത്രമായി ദുൽഖർ സൽമാൻ എത്തുന്ന ചിത്രം കാശ്മീർ, ഹൈദരാബാദ് എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരിച്ചത്. വിശാൽ ചന്ദ്രശേഖർ ചിത്രത്തിന്റെ സംഗീതസംവിധാനവും പി എസ് വിനോദ്, ശ്രേയസ് കൃഷ്ണ എന്നിവർ ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നു. കോട്ടഗിരി വെങ്കിടേശ്വര റാവുവാണ് എഡിറ്റിങ് നടത്തിയിരിക്കുന്നത്. തരുൺ ഭാസ്‌കർ, ഗൗതം വാസുദേവ് മേനോൻ, ഭൂമിക ചൗള തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.