'സ്ക്വിഡ് ഗെയിം കോപ്പി അടിച്ചതാണ്' നെറ്റ്ഫ്ലിക്സിനെതിരെ ആരോപണവുമായി ബോളിവുഡ് സംവിധായകൻ

ലോകമെമ്പാടും ഏറെ ചർച്ചയായ വെബ് സീരീസായിരുന്നു സ്ക്വിഡ് ഗെയിം. കൊറിയൻ സീരിസിനെ പിന്നീട് നെറ്റ് ഫ്ല്രിക്സ് ഏറ്റെടുക്കുകയായിരുന്നു. 2021 കോവിഡ് കാലത്ത് സ്ട്രീം ചെയ്ത സീരിസിന്റെ ആദ്യ ഭാഗം നെറ്റ്ഫ്‌ളിക്‌സിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ കാഴ്ചക്കാരെ ലഭിച്ച സീരിസ് കൂടിയായിരുന്നു. മൂന്ന് വർഷങ്ങൾക്ക് ശേഷം 2024 ഡിസംബർ 26 ന് സ്‌ക്വിഡ് ഗെയിം സീസൺ 2 പ്രീമിയർ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് നെറ്റ്ഫ്ലിക്സ്. എന്നാൽ സീരീസിനെതിരെ ആരോപണവുമായി എത്തിയിരിക്കുകയാണ് ഇന്ത്യൻ സംവിധായകൻ സോഹം ഷാ. കോപ്പിയടിയാരോപണമാണ് നെറ്റ്ഫ്ലിക്സിനെതിരെയും സംവിധായകനെതിരെയും സോഹം ഷാ ആരോപിക്കുന്നത്. 2009 ൽ റിലീസ് ചെയ്ത തന്റെ ഹിന്ദി ചിത്രം ലക്കിന്റെ കോപ്പിയടിയാണ് ചിത്രമെന്നാണ് സോഹം ഷാ ആരോപിക്കുന്നത്.

തന്റെ സിനിമയുടെ തീം കോപ്പിയടിച്ചാണ് കൊറിയൻ എഴുത്തുകാരൻ ഹ്വാങ് ഡോങ് ഹ്യൂക്ക് സ്‌ക്വിഡ് ഗെയിം സീരിസിന് തിരക്കഥ ഒരുക്കിയതെന്നാണ് സോഹം ഷാ ആരോപിക്കുന്നത്. പണം സമ്പാദിക്കുന്നതിനായി ഒരുകൂട്ടം ആളുകൾ വെല്ലുവിളി നിറഞ്ഞ ഗെയിമുകളിൽ പങ്കെടുക്കുന്നതും ഈ ഗെയിമുകൾ പങ്കെടുക്കുന്നവരുടെ ജീവൻ എടുക്കുന്നതുമായിരുന്നു ലക്ക് എന്ന സിനിമയുടെ പ്രമേയം. ഒരോ കളിക്കാരൻ മരിക്കുമ്പോഴും ജീവിച്ചിരിക്കുന്ന മത്സരാർത്ഥികൾക്കുള്ള സമ്മാനതുക വർധിക്കുമായിരുന്നു. സഞ്ജയ് ദത്ത്, ഇമ്രാൻ ഖാൻ, ശ്രുതി ഹാസൻ, മിഥുൻ ചക്രവർത്തി തുടങ്ങിയവരായിരുന്നു ചിത്രത്തിൽ പ്രധാനവേഷത്തിലെത്തിയത്.

Tags:    
News Summary - soham sha claims netflix copied squid game from his movie luck

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.