ഷൈനെ ഒഴിഞ്ഞ സീറ്റിൽ ഉറങ്ങാൻ അനുവദിച്ചില്ല, പെരുമാറ്റം തെറ്റിദ്ധരിച്ചു; സംഭവിച്ചതിനെ കുറിച്ച് സോഹൻ സീനുലാൽ

നടൻ ഷൈൻ ടോം ചാക്കോയെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ട സംഭവത്തെ കുറിച്ച് സംവിധായകൻ സോഹൻ സീനുലാൽ. നടന്റെ പെരുമാറ്റത്തിൽ ക്യാബിൽ ക്രൂവിനുണ്ടായ തെറ്റിദ്ധാരണയാണ് പ്രശ്നങ്ങൾ കൂടുതൽ വഷളാക്കിയതെന്നും അദ്ദേഹം കോക്പിറ്ററിലേക്ക് കയറാൻ ശ്രമിച്ചില്ലെന്നും സംവിധായകൻ മാധ്യമങ്ങളോട് പറഞ്ഞു.

'ഷൈന്‍ ക്ഷീണിതനായിരുന്നു. ഫ്ലൈറ്റില്‍ കയറിയ ഉടനെ പുറകിലുള്ള ഒഴിഞ്ഞ സീറ്റിൽ കിടന്ന് ഉറങ്ങാൻ ശ്രമിച്ചു. അപ്പോള്‍ ക്യാബിന്‍ ക്രൂ വിസമ്മതിച്ചു. ടേക്ക് ഓഫ് സമയത്ത് കിടക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞു. തുടർന്ന് ഷൈന്‍ വിമാനത്തില്‍ നിന്നും പുറത്തേക്ക് ഇറങ്ങാന്‍ നോക്കി. പുറത്തേക്കുള്ള വാതിൽ എന്ന് തെറ്റിദ്ധരിച്ച് കോക്പിറ്റിന്റെ വാതിൽ തുറക്കാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് ജീവനക്കാർ പുറത്തേക്കുള്ള വാതിൽ കാണിച്ചു കൊടുക്കുകയും അദ്ദേഹം പുറത്തേക്ക് ഇറങ്ങുകയായിരുന്നു. ഷൈൻ കോക്പിറ്റില്‍ കയറാന്‍ അദ്ദേഹം ശ്രമിച്ചിട്ടില്ല. അദ്ദേഹത്തിന്റെ പെട്ടെന്നുളള പെരുമാറ്റത്തിൽ തെറ്റിദ്ധരിക്കുകയായിരുന്നു.

 വിമാനത്താവള അധികൃതരോടും ക്യാബിന്‍ ക്രൂവിനോടുമൊക്കെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കാന്‍ ഒരുപാട് സമയം എടുത്തു. വിസിറ്റിങ് വിസ ആയതിനാല്‍ എക്സിറ്റ് അടിച്ചതിനെ തുടര്‍ന്നുള്ള വിമാനത്തില്‍ തിരിച്ചു വരാൻ കഴിഞ്ഞില്ല. ഇതാണ് പിന്നീട് തെറ്റായ വാര്‍ത്ത പ്രചരിക്കാൻ കാരണമായത്. പുതിയ വിസ എടുക്കും വരെ എമിഗ്രേഷന്‍ വിഭാഗത്തില്‍ തുടരാന്‍ അധികൃതര്‍  തന്നെ ആവശ്യപ്പെടുകയായിരുന്നു.  പിന്നീട്  വിസ ലഭിച്ചതിനെ തുടർന്ന് ബന്ധുക്കള്‍ക്കൊപ്പം തിരിച്ച് വരുകയായിരുന്നു'–സോഹൻ സീനുലാൽ പറഞ്ഞു.

Tags:    
News Summary - Sohan Seenulal About Shine Tom Chacko Flight Incident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.