നദവ് ലാപിഡ്

'കശ്മീർ ഫയൽസി'നെതിരെ സംസാരിക്കാൻ ആശങ്കയുണ്ടായിരുന്നു; ആരെങ്കിലും തുറന്ന് പറയണമെന്ന് തോന്നിയെന്ന് നദവ് ലാപിഡ്

രാജ്യാന്തര ചലച്ചിത്രമേളയിൽ 'ദ കശ്മീർ ഫയൽസി'നെ കുറിച്ച് സംസാരിക്കുന്നതിൽ ആശങ്കയുണ്ടായിരുന്നതായി സംവിധായകനും ജൂറി ചെയർമാനുമായ നദവ് ലാപിഡ്. ഇന്നത്തെ ജനസമൂഹത്തിന് മുന്നിൽ ഇത്തരത്തിലൊരു തീരുമാനം എടുക്കുന്നതിൽ കടുത്ത ആശങ്ക സൃഷ്ടിച്ചിരുന്നു. തുറന്ന് സംസാരിക്കാനുള്ള ശേഷി നഷ്ടപ്പെടുന്ന രാജ്യങ്ങളിൽ ഇത്തരത്തിലുളള സത്യങ്ങൾ പറയാൻ ആരെങ്കിലും തയാറാകേണ്ടതുണ്ടെന്നും നദവ് ലാപിഡ് ചൂണ്ടിക്കാട്ടി.

ഞാൻ ഈ രാജ്യത്ത് അതിഥിയായിട്ടാണ് എത്തിയത്. ജൂറി എന്ന നിലയിൽ മികച്ച സ്വീകരണമാണ് ലഭിച്ചത്. ആ സാഹചര്യത്തിൽ മേളയിൽ തെരഞ്ഞെടുത്ത സിനിമക്കെതിരെ സംസാരിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. എന്നിരുന്നാലും എന്റെ അഭിപ്രായം വ്യക്തമാക്കാൻ സാധിച്ചതിൽ വളരെയധികം സന്തോഷവാനാണ് -ലാപിഡ് പറഞ്ഞു.

മേളയിൽ പ്രദർശിപ്പിക്കാൻ പറ്റിയ ചിത്രമല്ല 'ദ കശ്മീരി ഫയൽസ്'  എന്നായിരുന്നു നദവ് ലാപിഡ് പറഞ്ഞത്. കൂടാതെ ചിത്രത്തെ ഉൾപ്പെടുത്തിയത് ശരിയായില്ലെന്നും ബാക്കി പ്രദർശിപ്പിച്ച് 14 ചിത്രങ്ങളും മികച്ച നിലവാരമുള്ളതായിരുന്നെന്നും നദവ് ലാപിഡ് മേളയുടെ സമാപന ചടങ്ങിൽ പറഞ്ഞു.

Tags:    
News Summary - Someone needs to speak up: Nadav Lapid defends 'Kashmir Files remark

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.