രാഹുൽ മാധവിന്‍റെ 'സണ്‍ ഓഫ് ഗ്യാംങ്സ്റ്റര്‍'; ട്രെയിലർ പുറത്തുവിട്ടു

രാഹുല്‍ മാധവ്,പുതുമുഖം കാര്‍ത്തിക സുരേഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിമല്‍ രാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന " സണ്‍ ഓഫ് ഗ്യാംങ്സ്റ്റര്‍ " എന്ന ചിത്രത്തിന്‍റെ ട്രെയിലർ, പ്രശസ്ത ചലച്ചിത്ര താരങ്ങളായ മോഹന്‍ലാല്‍, സുരേഷ് ഗോപി, ദിലീപ്, പൃഥ്വിരാജ് എന്നിവര്‍ തങ്ങളുടെ ഫേസ്​ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.

കെെലാഷ്, ടിനി ടോം, രാജേഷ് ശര്‍മ്മ, ജാഫര്‍ ഇടുക്കി, സുനില്‍ സുഖദ, ഹരിപ്രസാദ് വര്‍മ്മ, സഞ്ജയ് പടിയൂര്‍, ഡോമിനിക്, ജെസ്സി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. കെെലാസ നാഥന്‍ പ്രൊഡക്ഷന്‍സിന്‍റെ സഹകരണത്തോടെ ആര്‍ കളേഴ്സ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സിനോജ് അഗസ്റ്റിന്‍, പ്രസീദ കെെലാസ നാഥന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം പാപ്പിനു നിര്‍വ്വഹിക്കുന്നു.

Full View

സംഗീതം-ശ്രീഹരി കെ നായര്‍, എഡിറ്റര്‍-മനു ഷാജു, പ്രൊഡ്ക്ഷന്‍ കണ്‍ട്രോളര്‍- പൗലോസ് കുറുമറ്റം,എക്സിക്യൂട്ടീവ് പ്രൊഡ്യുസര്‍-മിഥുന്‍ കൊടുങ്ങല്ലൂര്‍, സുമിത്ത് ബി പി, കല-ശ്യാം കാര്‍ത്തികേയന്‍, മേക്കപ്പ്-പ്രദീപ് രംഗന്‍, വസ്ത്രാലങ്കാരം-പ്രദീപ്തി രുവല്ലം, സ്റ്റില്‍സ്-മോഹന്‍ സുരഭി, പരസ്യക്കല- കോളിന്‍സ് ലിയോഫില്‍,ചീഫ് അസോസിയേറ്റ് ഡയറക്റ്റര്‍- സുജേഷ് ആനി ഈപ്പന്‍, അസ്സാേസിയേറ്റ് ഡയറക്ടര്‍-മനീഷ് തോപ്പില്‍,സ്ക്രിപ്റ്റ് അസോസിയേറ്റ്-എഡ്വവിന്‍ സി കെ,അസിസ്റ്റന്റ് ഡയറക്ടര്‍-വിഷ്ണു രവി,ജെസ്സിം,വിന്റോ വയനാട്,ആക്ഷന്‍-മാഫിയ ശശി. വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

Tags:    
News Summary - Son Of Gangster Official Trailer Vimal Raj Rahul Madhav

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.