മുംബൈ: രാജ്യം കോവിഡ് രണ്ടാം തരംഗത്തോട് പൊരുതുേമ്പാൾ വീണ്ടും സഹായവുമായി ബോളിവുഡ് നടൻ സോനു സൂദ് രംഗത്ത്. ഓക്‌സിജന്‍ ക്ഷാമം പരിഹരിക്കാൻ ഫ്രാൻസിൽ നിന്നും ഓക്‌സിജന്‍ പ്ലാൻറുകള്‍ ഇന്ത്യയിലെത്തിക്കുമെന്നാണ് താരം ഇപ്പോൾ അറിയിച്ചിരിക്കുന്നത്. ഡൽഹി, മഹാരാഷ്ട്ര തുടങ്ങി രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ള സംസ്ഥാനങ്ങളിൽ പ്ലാൻറുകൾ സ്ഥാപിക്കാനാണ് സോനു സൂദിെൻറ പദ്ധതി.
''ഓക്സിജന്‍ സിലിന്‍ററുകളുടെ അഭാവം മൂലം നിരവധി ജനങ്ങള്‍ ബുദ്ധിമുട്ടുന്നത് നാം കണ്ടു. അതിന് പരിഹാരമാകാന്‍ ഇതിന് സാധിച്ചേക്കും. ഈ ഓക്സിജൻ പ്ലാന്‍റുകളില്‍ നിന്നും ഓക്സിജന്‍ ആശുപത്രികളിലേക്ക് വിതരണം ചെയ്യുക മാത്രമല്ല, ഓക്സിജൻ സിലിണ്ടറുകൾ നിറക്കാനും സാധിക്കും.'' -സോനു സൂദ് പറഞ്ഞു. ഔദ്യാഗിക അറിയിപ്പ് അനുസരിച്ച് ആദ്യത്തെ ഓക്സിജന്‍ പ്ലാന്‍റ് ഓര്‍ഡര്‍ ചെയ്തിട്ടുണ്ടെന്നും അത് 10 ദിവസത്തിനുള്ളില്‍ എത്തുമെന്നുമാണ് സൂചന. ''നാം ഇപ്പോള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി സമയത്തിന്‍റേതാണ്. അതുകൊണ്ടുതന്നെ എല്ലാം കൃത്യ സമയത്ത് എത്തിച്ചേരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. ഇനിയും ജീവനുകള്‍ പൊലിയാതിരിക്കാന്‍ പരിശ്രമിക്കാം.'' സോനു സൂദ് കൂട്ടിച്ചേര്‍ത്തു.
കോവിഡ് വ്യാപനം ആരംഭിച്ച കാലം മുതൽ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു സോനു സൂദ്. കഴിഞ്ഞ വർഷം ലോക്ഡൗൺ കാലത്ത് അതിഥിതൊഴിലാളികൾക്ക് സംരക്ഷണമൊരുക്കിയും മറ്റും വാർത്തകളിൽ നിറഞ്ഞിരുന്നു താരം. കോവിഡിെൻറ രണ്ടാം തരംഗത്തിലും 'റിയൽ ലൈഫ് സൂപ്പർ ഹീറോ' സോനു സൂദ് തെൻറ സഹായ ഹസ്തം നീട്ടി മുന്നിൽ തന്നെയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.